India

നഴ്‌സിങ് പാഠപുസ്തകത്തിൽ സ്ത്രീധന പരാമർശം; ഇത്തരം പുസ്തകങ്ങൾ പ്രചാരത്തിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി

ദില്ലി: സ്ത്രീധനത്തിന്റെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞ് നഴ്‌സിങ് വിദ്യാർഥികൾക്കുള്ള സോഷ്യോളജി പുസ്തകത്തിനെതിരെ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ. മെറിറ്റ്സ് ആന്റ് അഡ്വാന്റേജസ് ഓഫ് ഡൗറി എന്ന പാഠഭാഗം ആണ് സോഷ്യോളജി പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ രംഗത്ത് എത്തിയിരിക്കുന്നത്. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സിലബസ് മാത്രം പിന്തുടരണം എന്നും നഴ്‌സിങ് കൗണ്സിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

ഇതിനോടകം തന്നെ സ്ത്രീധനത്തിന്റെ ‘ഗുണങ്ങളും നേട്ടങ്ങളും‘ പറയുന്ന സോഷ്യോളജി പുസ്കത്തിന്റെ പേജ് സോഷ്യൽ മീഡിയയിൽചർച്ചയായി കഴിഞ്ഞിരിക്കുകയാണ്. എന്തുതരം സന്ദേശമാണ് ഇത് സമൂഹത്തിലെ യുവാക്കൾക്ക് നൽകുന്നത് എന്നാണ് ചോദിക്കുന്നത്.

പുതിയൊരു കുടുംബം തുടങ്ങാനാവശ്യമായ ഫർണിച്ചറുകൾ, റഫ്രിജറേറ്ററുകൾ, വാഹനങ്ങൾ തുടങ്ങിയവയെല്ലാം ലഭിക്കും എന്ന് പുസ്തകത്തിൽ പറയുന്നു. പെൺകുട്ടിക്ക് തന്റെ കുടുംബത്തിൽ നിന്നുമുള്ള സ്വത്തിന്റെ ഒരു ഭാ​ഗം ഇതിലൂടെ കിട്ട‍ുന്നു എന്നതാണ് മറ്റൊരു പോയിന്റായി പറഞ്ഞിരിക്കുന്നത്. ‘കാണാൻ ഭം​ഗിയില്ലാത്ത’ പെൺകുട്ടികളെ നല്ല സ്ത്രീധനം നൽകിയാൽ വിവാഹം ചെയ്‍തയക്കാം എന്നതാണ് സ്ത്രീധനത്തിന്റെ മറ്റൊരു ‘നേട്ട’മായി ഇതിൽ പറഞ്ഞിരിക്കുന്നത്

പേജിന്റെ ചിത്രം പങ്കിട്ട സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ശിവസേന നേതാവും രാജ്യസഭാ എംപിയുമായ പ്രിയങ്ക ചതുർവേദിയും ഉൾപ്പെടുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോട് ഇത്തരം പുസ്തകങ്ങൾ പ്രചാരത്തിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ഞങ്ങളുടെ പാഠ്യപദ്ധതിയിൽ അവയുടെ സാന്നിധ്യം ‘നാണക്കേടാണ്’ എന്ന് എം പി പറയുകയും ചെയ്‍തു.

B4 Admin

Recent Posts

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

22 minutes ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

1 hour ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

2 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

15 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

15 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

16 hours ago