തന്റെ പ്രസവത്തെ കുറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങളെക്കുറിച്ചും വിവാദങ്ങളോടും പ്രതികരിച്ച് ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി.യുമായ (Nusrat Jahan) നുസ്രത്ത് ജഹാന്‍. വിദേശത്ത് വെച്ച് വിവാഹിതയാവുകയും ബന്ധം വേര്‍പെടുത്തുകയും ചെയ്ത നുസ്റത്തിന്റെ കുഞ്ഞിന്റെ പിതാവ് ആരാണ് എന്നായിരുന്നു ഗോസിപ്പുവാര്‍ത്തകള്‍ വന്നത്. ഇതിനെതിരെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്.
തന്റെ കുഞ്ഞിന് ഒരു അച്ഛനുണ്ടെന്നും തനിക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാൻ തെറ്റ് ചെയ്തതായി എനിക്ക് തോന്നിയിട്ടില്ല. ഇത് എന്റെ ജീവിതമാണ്. ഞാൻ തീരുമാനമെടുക്കും. ആളുകൾക്ക് പലതും തോന്നിയേക്കാം. പക്ഷേ ഞാൻ എടുക്കുന്നത് വളരെ വിവേകപൂർണ്ണമായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു. ഞാൻ കുഞ്ഞിന്റെ ജനനത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. ഞാൻ ഈ വിഷയത്തിൽ സംസാരിക്കാത്തത് കൊണ്ട് തന്നെ പലരും പലതും പറഞ്ഞു. ഞാൻ അങ്ങേയറ്റം ബോൾഡ് ആണ്. എന്റെ കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്. ഒരു അമ്മയാകാനുള്ള തീരുമാനം എനിക്ക് സന്തോഷം നൽകി. ഞാൻ ഒരൊറ്റ അമ്മയല്ല… എന്റെ കുട്ടിക്ക് അമ്മയെപ്പോലെ തന്നെ അച്ഛനും ഉണ്ട്. ഗർഭകാലം പ്രയാസം നിറഞ്ഞതായിരുന്നു. മകന് ജനിച്ചശേഷം പതിയെ പഴയ ജീവിതത്തിലേക്ക് തിരികെ വരികയാണ്’ നുസ്രത്ത് പറയുന്നു.
താരത്തിന് മകൻ പിറന്നശേഷം കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ചോദിച്ച് നിരവധിപേർ നുസ്രത്തിനെ സമീപിക്കുകയും മറ്റും ചെയ്തിരുന്നു. കൃത്യമായ ഉത്തരം നുസ്രത്ത് നൽകാതിരുന്നതിനാൽ നിരവധി കഥകളും പിന്നാലെ ഇറങ്ങിയിരിന്നു.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…