Monday, June 17, 2024
spot_img

‘ഞാൻ തെറ്റ് ചെയ്തതായി എനിക്ക് തോന്നിയിട്ടില്ല’; എന്‍റെ കുഞ്ഞിന്​ അച്ഛനുണ്ട്; തുറന്നടിച്ച് നുസ്​റത്ത്​ ജഹാന്‍

തന്റെ പ്രസവത്തെ കുറിച്ച് പ്രചരിക്കുന്ന ​ഊഹാപോഹങ്ങളെക്കുറിച്ചും വിവാദങ്ങളോടും പ്രതികരിച്ച് ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി.യുമായ (Nusrat Jahan) നുസ്രത്ത് ജഹാന്‍. വിദേശത്ത്​ വെച്ച്‌​ വിവാഹിതയാവുകയും ബന്ധം വേര്‍പെടുത്തുകയും ചെയ്ത നുസ്​റത്തിന്‍റെ കുഞ്ഞിന്‍റെ പിതാവ്​ ആരാണ്​ എന്നായിരുന്നു ഗോസിപ്പുവാര്‍ത്തകള്‍ വന്നത്​. ഇതിനെതിരെയാണ്​ നടി രംഗത്തെത്തിയിരിക്കുന്നത്​.

തന്റെ കുഞ്ഞിന് ഒരു അച്ഛനുണ്ടെന്നും തനിക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാൻ തെറ്റ് ചെയ്തതായി എനിക്ക് തോന്നിയിട്ടില്ല. ഇത് എന്റെ ജീവിതമാണ്. ഞാൻ തീരുമാനമെടുക്കും. ആളുകൾക്ക് പലതും തോന്നിയേക്കാം. പക്ഷേ ഞാൻ എടുക്കുന്നത് വളരെ വിവേകപൂർണ്ണമായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു. ഞാൻ കുഞ്ഞിന്റെ ജനനത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. ഞാൻ ഈ വിഷയത്തിൽ സംസാരിക്കാത്തത് കൊണ്ട് തന്നെ പലരും പലതും പറഞ്ഞു. ഞാൻ അങ്ങേയറ്റം ബോൾഡ് ആണ്. എന്റെ കാര്യത്തിൽ എനിക്ക് അഭിമാനമുണ്ട്. ഒരു അമ്മയാകാനുള്ള തീരുമാനം എനിക്ക് സന്തോഷം നൽകി. ഞാൻ ഒരൊറ്റ അമ്മയല്ല… എന്റെ കുട്ടിക്ക് അമ്മയെപ്പോലെ തന്നെ അച്ഛനും ഉണ്ട്. ​ഗർഭകാലം പ്രയാസം നിറഞ്ഞതായിരുന്നു. മകന് ജനിച്ചശേഷം പതിയെ പഴയ ജീവിതത്തിലേക്ക് തിരികെ വരികയാണ്’ നുസ്രത്ത് പറയുന്നു.

Nusrat Jahan TMC MP

താരത്തിന് മകൻ പിറന്നശേഷം കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് ചോദിച്ച് നിരവധിപേർ നുസ്രത്തിനെ സമീപിക്കുകയും മറ്റും ചെയ്തിരുന്നു. കൃത്യമായ ഉത്തരം നുസ്രത്ത് നൽകാതിരുന്നതിനാൽ നിരവധി കഥകളും പിന്നാലെ ഇറങ്ങിയിരിന്നു.

Related Articles

Latest Articles