Objected to the sale of ganja; Complaint that the accused who broke into the house brutally beat up the householder
തിരുവനന്തപുരം: കഞ്ചാവ് വില്‍പനയെ എതിർത്ത് പോലീസിൽ പരാതി നൽകി. മധ്യവയസ്‌കനെ മർദ്ദിച്ച് ഗുരുതര പരിക്കേല്‍പിച്ചതായി പരാതി. വെള്ളറട ചായംപൊറ്റ ഏറെപുന്നക്കാട് വീട്ടില്‍ ദിവാകരന്‍ (48) ആണ് വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നത്.
ചായംപൊറ്റ സ്വദേശികളായ അനീഷ്, സുകുമാരി എന്നിവർക്ക് എതിരെയാണ് കേസ്. അനീഷിൻ്റെ കഞ്ചാവ് വിൽപനയെ കുറിച്ച് ദിവാകരൻ പോലീസിനെ അറിയിച്ചതിലുള്ള വിരോധം കാരണമാണ് പ്രതികൾ ആക്രമിച്ചതെന്ന് വെള്ളറട പോലീസ് പറഞ്ഞു. ക്രിസ്തുമസ് ദിനത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെ ദിവാകരൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇരുവരും കല്ല്, വടി എന്നിവ കൊണ്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ശരീരമാസകലം പരിക്കേറ്റ ദിവാകരനെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…