ശുക്രനിലേക്ക് 1,000 മനുഷ്യരെ അയയ്ക്കാൻ ഒരുങ്ങി ഓഷ്യൻഗേറ്റ് സഹസ്ഥാപകൻ ഗില്ലെർമോ സോൺലൈൻ. 2050 ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് വിവരം. ശുക്രനിൽ മനുഷ്യവാസം ഒരുക്കുക എന്നത് തന്റെ അഭിലാഷമാണെന്ന് സോൺലൈൻ പറഞ്ഞു. ശുക്രനിലേക്ക് മനുഷ്യരെ അയയ്ക്കുന്നത് ഓഷ്യൻ ഗേറ്റല്ല, മറിച്ച് തന്റെ മറ്റൊരു കമ്പനിയായ ഹ്യൂമൻസ്2 വീനസ് ആണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ‘2020-ൽ സ്ഥാപിതമായ കമ്പനി ശുക്രനിൽ മനുഷ്യവാസം ഒരുക്കുക എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു’, എന്നും അദ്ദേഹം പറഞ്ഞു. ‘ഓഷ്യൻഗേറ്റിനെ മറക്കുക. ടൈറ്റനെ മറക്കുക. സ്റ്റോക്ക്ടണിനെ മറക്കുക. മാനവികത ഒരു വലിയ വഴിത്തിരിവിന്റെ വക്കിലാണ്. അതിനെ എതിർക്കാതിരിക്കുക. കാരണം ഒരു സ്പീഷിസ് എന്ന നിലയിൽ നമ്മുടെ വളർച്ചയെ അത് ബാധിക്കും,’ അദ്ദേഹം പറഞ്ഞു.
ശുക്രനിൽ മനുഷ്യന് എങ്ങനെ ജീവിക്കാൻ കഴിയും എന്ന ചോദ്യത്തിന്, ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 30 മൈൽ ഉയരത്തിൽ മനുഷ്യർക്ക് നിലനിൽക്കാൻ സാധ്യതയുള്ള അന്തരീക്ഷമുണ്ടെന്ന് ഗവേഷണത്തെ ഉദ്ധരിച്ച് സോൺലൈൻ പറഞ്ഞു. അവിടെ താപനിലയും മർദ്ദവും കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…