India

എന്നെ കടിച്ചാൽ ഞാനും കടിക്കും; കടിച്ച മൂർഖനെ തിരിച്ചു കടിച്ച് യുവാവ്; ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് റിപ്പോർട്ട്

ബാലസോർ: തന്നെ കടിച്ച മൂർഖൻ പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് യുവാവ്. ഒഡീഷയിലെ ബാലസോർ ജില്ലയിലാണ് സംഭവം നടന്നത്. പാടത്ത് പണിയെടുക്കുന്നതിനിടെ തന്നെ കടിച്ച മൂർഖനെ തിരിച്ചുകടിച്ച് കൊന്ന സലിൽ നായക് എന്ന യുവാവ് പാമ്പിനെ കഴുത്തിലിട്ട് ഗ്രാമം മുഴുവൻ പ്രദർശിപ്പിക്കുകയും ചെയ്തു. യുവാവിന് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

പ്രദേശത്ത് അടുത്തിടെ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഈ വെള്ളപ്പൊക്കത്തിൽ സലിലിൻ്റെ കൃഷിയിടവും മുങ്ങിപ്പോയിരുന്നു. വെള്ളമിറങ്ങിയപ്പോൾ കൃഷിയിടത്തിൻ്റെ അവസ്ഥ പരിശോധിക്കാനെത്തിയ സലീമിൻ്റെ ഇടതുകാലിൽ മൂർഖൻ കടിച്ചു. ദേഷ്യം പിടിച്ച സലിൽ തന്നെ കടിച്ച മൂർഖനെ തിരഞ്ഞ് കണ്ടുപിടിച്ച് കടിച്ചുകൊല്ലുകയായിരുന്നു.

ഇതിനെ തുടർന്ന് മൂർഖനെ കഴുത്തിലിട്ട് ദാരദ ചന്തയിലേക്കിറങ്ങിയ സലിൽ തൻ്റെ സൈക്കിളിൽ അവിടെയൊക്കെ ചുറ്റിക്കറങ്ങുകയും ചെയ്തു. ആശുപത്രിയിൽ പോകാൻ ഉപദേശിച്ചവരോട് താൻ മന്ത്രവാദിയാണെന്നും വിഷം സ്വയം ഇറക്കിയെന്നും ഇയാൾ പറഞ്ഞു. ഇയാളുടെ മാനസിക നില തകരാറിലാണെന്ന് അധികൃതർ പറയുന്നു.

 

B4 Admin

Recent Posts

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…

6 hours ago

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി ദില്ലി

ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…

6 hours ago

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍. രമ്യ ഹരിദാസിനെ തൊടാതെ കെ.പി.സി.സി, പ്രതിസന്ധിയിലാകുന്ന കോണ്‍ഗ്രസ് അച്ചടക്കം

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…

7 hours ago

വീണയുടെ സ്വത്തുകള്‍ മരവിപ്പിയ്ക്കാന്‍ ഇ.ഡിയുടെ നീക്കം, രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ലഘുലേഖ പുറത്തിറക്കി സി.പി.ഐ.എം. എക്സാലോജിക് വിവാദത്തില്‍ പുതിയ അങ്കം

സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…

8 hours ago

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

14 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

16 hours ago