രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽപെട്ടവർക്ക് ആശ്വാസമേകാൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.അപകടത്തിൽപ്പെട്ടവർക്ക് ഇൻഷൂറൻസ് തുക പെട്ടന്ന് ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് എൽ ഐ സി വ്യക്തമാക്കി.ഒഡീഷയിലെ ബാലസോറിൽ നടന്ന ദാരുണമായ ട്രെയിൻ അപകടത്തിൽ എൽഐസി ഓഫ് ഇന്ത്യ അതീവ ദുഃഖിതരാണെന്നും അപകടത്തിൽപ്പെട്ടവരെ സംരക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും സാമ്പത്തിക ആശ്വാസം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും എൽഐസി വ്യക്തമാക്കി.
അതേസമയം രജിസ്‌റ്റർ ചെയ്‌ത മരണസർട്ടിഫിക്കറ്റിന് പകരം റെയിൽവേ അധികൃതരോ പോലീസോ ഏതെങ്കിലും സംസ്ഥാന-കേന്ദ്ര സർക്കാർ അധികാരികളോ പ്രസിദ്ധീകരിക്കുന്ന അപകടങ്ങളുടെ പട്ടിക മരണത്തിന്റെ തെളിവായി സ്വീകരിക്കുമെന്നും തുക സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനും അവകാശികൾക്ക് സഹായം നൽകുന്നതിനുമായി ഡിവിഷൻ തലത്തിലും ബ്രാഞ്ച് തലത്തിലും പ്രത്യേക ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചിട്ടുണ്ടെന്നും എൽഐസിയുടെ ചെയർപേഴ്സൺ സിദ്ധാർത്ഥ മൊഹന്തി വ്യക്തമാക്കി.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…