Saturday, September 26, 2026

രാജ്യത്തെ നടുക്കി ഒഡീഷ ട്രെയിൻ ദുരന്തം; അപകടത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ എൽഐസി,ഇൻഷൂറൻസ് തുക പെട്ടന്ന് ലഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കും

രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽപെട്ടവർക്ക് ആശ്വാസമേകാൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.അപകടത്തിൽപ്പെട്ടവർക്ക് ഇൻഷൂറൻസ് തുക പെട്ടന്ന് ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് എൽ ഐ സി വ്യക്തമാക്കി.ഒഡീഷയിലെ ബാലസോറിൽ നടന്ന ദാരുണമായ ട്രെയിൻ അപകടത്തിൽ എൽഐസി ഓഫ് ഇന്ത്യ അതീവ ദുഃഖിതരാണെന്നും അപകടത്തിൽപ്പെട്ടവരെ സംരക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും സാമ്പത്തിക ആശ്വാസം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും എൽഐസി വ്യക്തമാക്കി.

അതേസമയം രജിസ്‌റ്റർ ചെയ്‌ത മരണസർട്ടിഫിക്കറ്റിന് പകരം റെയിൽവേ അധികൃതരോ പോലീസോ ഏതെങ്കിലും സംസ്ഥാന-കേന്ദ്ര സർക്കാർ അധികാരികളോ പ്രസിദ്ധീകരിക്കുന്ന അപകടങ്ങളുടെ പട്ടിക മരണത്തിന്റെ തെളിവായി സ്വീകരിക്കുമെന്നും തുക സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനും അവകാശികൾക്ക് സഹായം നൽകുന്നതിനുമായി ഡിവിഷൻ തലത്തിലും ബ്രാഞ്ച് തലത്തിലും പ്രത്യേക ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചിട്ടുണ്ടെന്നും എൽഐസിയുടെ ചെയർപേഴ്സൺ സിദ്ധാർത്ഥ മൊഹന്തി വ്യക്തമാക്കി.

Related Articles

Latest Articles