കൊച്ചി: ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് മരടിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നും പിടിയിലായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിന് ജാമ്യം അനുവദിച്ച് കോടതി. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ഓപ്പറേഷൻ. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയ സംഘത്തിന്റെ നേതാവായ ഓംപ്രകാശ് കൊച്ചിയിലെത്തിയത് ഒരു പ്രമുഖന്റെ ഡി ജെ പാർട്ടിയിൽ ലഹരി വിളമ്പാനാണ് എന്നായിരുന്നു എക്സൈസിന് ലഭിച്ച വിവരം. ഹോട്ടൽ മുറിയിൽ നിന്നും അളവിൽ കവിഞ്ഞ മദ്യവും കൊക്കൈൻ സൂക്ഷിച്ചിരുന്ന കവറും ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ലഹരി ഉപയോഗിച്ചതിനും ക്രയവിക്രയം നടത്തിയതിനും തെളിവില്ലാത്തതിനാലാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. പ്രതി പുറത്തിറങ്ങുന്നതോടെ ഈ കേസിലെ തെളിവുകൾ നശിപ്പിക്കപ്പെടുമെന്നുമാണ് വിലയിരുത്തൽ.
ഗുണ്ടാ നേതാവ് താമസിച്ച അതേ ഹോട്ടലിൽ മലയാള സിനിമയിലെ യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഉണ്ടായിരുന്നു. ഇവർ ഓംപ്രകാശിന്റെ മുറി സന്ദർശിച്ചിരുന്നു. ഇവർക്ക് പുറമെ ഇരുപതോളം പേർ ഓംപ്രകാശിന്റെ മുറി സന്ദർശിച്ചിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രതിയായ ഓംപ്രകാശിന് ജാമ്യം ലഭിച്ചത് കോടികൾ ഒഴുക്കിയുള്ള അട്ടിമറിയാണ് എന്ന് സംശയിക്കപ്പെടുന്നു. മുറിയിൽ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് കോടതിയിലെത്തിയപ്പോൾ കവർ മാത്രമായെന്ന് ആരോപണം ഉയരുന്നുണ്ട്.
ഇന്നലെയാണ് 5000 ത്തിലധികം പേർ പങ്കെടുത്ത ഡി ജെ പാർട്ടി കൊച്ചിയിൽ അരങ്ങേറിയത്. ഈ പാർട്ടിയിൽ ലഹരി വിളമ്പാനാണ് ഓംപ്രകാശ് എത്തിയത്. ഓംപ്രകാശിനൊപ്പം കൂട്ടാളി ഷിയാസും പിടിയിലായിരുന്നു. യുവതാരങ്ങൾക്കെതിരെ ശക്തമായ തെളിവുകൾ ഈ കേസിലുണ്ടെന്നും. ഓംപ്രകാശിന് ജാമ്യം ലഭിച്ചെങ്കിലും കേസന്വേഷണം മുന്നോട്ട് പോകുമെന്നും പോലീസ് അറിയിച്ചു. കൊലപാതകവും തട്ടിക്കൊണ്ട് പോകലും അടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണ് ഓംപ്രകാശ്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…