India

ഷാരൂഖ് ഖാന് ഇന്ന് 56ാം പിറന്നാൾ; ആഘോഷമാക്കി ആരാധകർ

മുംബൈ: ബോളിവുഡ് കിംഗ് ഖാന് ഇന്ന് (Shah Rukh Khan Birthday)പിറന്നാൾ. മകൻ ജയിൽ മോചിതനായതിന്റെ ആശ്വാസത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന് ഇന്ന് 56ാം പിറന്നാൾ. പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിനം ആശംസിച്ചത്. ദു:ഖത്തിന്റെ നാളുകൾക്ക് ശേഷം വന്ന സന്തോഷദിനം ആഘോഷമാക്കുകയാണ് താരവും കുടുംബവും. മുംബൈയിലെ മന്നത്ത് വീട്ടിലാണ് ഇക്കുറി പിറന്നാൾ ആഘോഷം. ഇതിനായി ഇന്നലെ തന്നെ വീട് ദീപങ്ങളാൽ അലങ്കരിച്ചിരുന്നു.

Shah Rukh Khan

ആഘോഷങ്ങൾക്കായുള്ള മുന്നൊരുക്കങ്ങളും വസതിയിൽ പൂർത്തിയായിരുന്നു. പതിവ് പോലെ പോസ്റ്ററുകളും ബാനറുകളുമായി വസതിയ്‌ക്ക് മുൻപിൽ ആരാധകരും തടിച്ച് കൂടിയിട്ടുണ്ട്. വസതിയ്‌ക്ക് പുറത്ത് മധുരം വിളമ്പിയും പടക്കം പൊട്ടിച്ചുമെല്ലാമാണ് സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ആഘോഷം ആരാധകർ ഗംഭീരമാക്കുന്നത്. ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ ഷാരൂഖിന്റെ വസതിയ്‌ക്ക് മുൻപിൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. സാധാരണയായി പിറന്നാൾ ആഘോഷത്തിനായി നിരവധി സുഹൃത്തുക്കളാണ് ഷാരൂഖിന്റെ വസതിയിൽ എത്തുക.

എന്നാൽ പതിവിന് വിപരീതമായി കുടുംബത്തിനൊപ്പം മാത്രമാണ് ഇക്കുറി ഷാരൂഖ് പിറന്നാൾ ആഘോഷിക്കുന്നത്. സുഹൃത്തുക്കളോട് വീട് സന്ദർശിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇനി കുടുംബത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുകയെന്ന സന്ദേശം കൂടിയാണ് ഇത് നൽകുന്നത്. ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ ഒരു പിതാവെന്ന രീതിയിൽ കടുത്ത വിമർശനങ്ങളാണ് ഷാരൂഖിന് നേരിടേണ്ടിവന്നത്.

admin

Recent Posts

ലോകം ആശങ്കയുടെ മണിക്കൂറുകളിൽ ! എന്താണ് സൗരവാതം

സാറ്റലൈറ്റുകളെ പോലും താഴെയിടാനുള്ളത്ര ശക്തി !! ഭയക്കേണ്ടതുണ്ടോ സൗരവാതത്തെ ?

16 mins ago

ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ! സ്‌കൂട്ടറിലെത്തിയ സംഘം വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…

10 hours ago

കരമന അഖിൽ വധക്കേസ് !മുഖ്യപ്രതികളിലെ മൂന്നാമനും പിടിയിൽ ! വലയിലായത് കൊച്ചുവേളിയിൽ നിന്ന്

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…

10 hours ago

ഭാരതത്തെ ആണവ ശക്തിയാക്കിയത് 1964 ലെ ജനസംഘത്തിന്റെ പ്രമേയം I AB VAJPAYEE

ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp

10 hours ago

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം ! സ്‌ഫോടനത്തിൽ വനവാസി യുവതി കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…

11 hours ago

മൂന്നാം വരവ് തടയാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്

11 hours ago