Tuesday, October 6, 2026

ബോളിവുഡ് നടൻ യൂസഫ് ഹുസൈൻ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടൻ യൂസഫ് ഹുസൈന്‍ അന്തരിച്ചു. 73 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. മരുമകനും സംവിധായകനുമായ ഹൻസൽ മെഹ്തയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. നടന്മാരായ അഭിഷേക് ബച്ചന്‍, മനോജ് ബാജ്‌പെ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

2003-ല്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച കുച്ച് നാ ഹോ മുതലുള്ള അടുപ്പം കുറിച്ചാണ് അഭിഷേക് ആദരാഞ്ജലികൾ നേർന്നത്. ദൂം 2, റയീസ്, റോഡ് ടു സങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് യൂസഫ് ഹുസൈന്‍.

യൂസഫിന്റെ മകൾ സഫീനയുടെ ഭർത്താവാണ് ഹൻസൽ മെഹ്ത. തന്റെ സിനിമാജീവിതത്തില്‍ യുസഫ് വഹിച്ച പങ്ക് ഓര്‍ത്തുകൊണ്ടായിരുന്നു ഹന്‍സലിന്റെ കുറിപ്പ്. സംവിധായകനെന്ന നിലയില്‍ താന്‍ ബുദ്ധിമുട്ടിലായപ്പോള്‍, കരിയർ അവസാനിച്ചെന്ന് കരുതിയപ്പോൾ യൂസഫാണ് തന്നെ സഹായിച്ചതെന്നും അദ്ദേഹം തനിക്ക് അമ്മായച്ഛനല്ല മറിച്ച് അച്ഛൻ തന്നെയായിരുന്നെന്നും ഹൻസൽ കുറിച്ചു.

Related Articles

Latest Articles