Tuesday, May 21, 2024
spot_img

മരക്കാർ ഒടിടി റിലീസിന് ? ഞെട്ടിത്തരിച്ച് ആരാധകർ

മരക്കാർ ഒടിടി റിലീസിന് ? ഞെട്ടിത്തരിച്ച് ആരാധകർ | Marakkar

മോഹന്‍ലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചലച്ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനെ നിർമാതാവെന്ന നിലയിൽ തനിക്ക് ചില നിബന്ധനകൾ ഉണ്ടെന്ന് വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. മരയ്ക്കാർ തിയേറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ താൻ മുന്നോട്ട് വെയ്ക്കുന്ന നിബന്ധനകൾ അംഗീകരിക്കണമെന്നാണ് ആന്റണി പെരുമ്പാവൂർ ആവശ്യപ്പെടുന്നത്. തന്റെ നിബന്ധനകൾ ആന്റണി പെരുമ്പാവൂർ ഫിലിം ചേംബറിനെ അറിയിച്ചുവെന്നാണ് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

തനിക്ക് തിയേറ്ററുകളിൽ നിന്നും 50 കോടി രൂപ വേണം. അതോടൊപ്പം സിനിമ തിയേറ്ററുകളിൽ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നൽകണം. ഒരു തിയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം. നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ല. ലാഭം വന്നാൽ ലാഭ വിഹിതം നൽകണം എന്നിങ്ങനെയാണ് ആന്റണി പെരുമ്പാവൂരിന്റെ ആവശ്യങ്ങൾ. ആന്റണി പെരുമ്പാവൂരിന്റെ ആവശ്യങ്ങൾ ഫിലിം ചേംബർ തിയേറ്റർ ഉടമകളെ അറിയിച്ചിട്ടുണ്ട്.

എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ ഇത്രയധികം പണം നൽകാൻ സാധിക്കില്ലെന്നാണ് പല തിയേറ്റർ ഉടമകളും പറയുന്നത്. ഈ സാഹചര്യത്തിൽ തിയേറ്റർ ഉടമകളുടെ അടിയന്തര യോഗം നാളെ ചേരും. ലോക്ഡൗണിനുശേഷം തുറക്കുന്ന തിയേറ്ററുകള്‍ക്ക് സാമ്പത്തികപ്രതിസന്ധിക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ ‘മരക്കാര്‍’ പോലൊരു ബിഗ് ബജറ്റ് സിനിമയുടെ റിലീസ് വേണമെന്നാണ് തിയേറ്ററുകാരുടെ ആവശ്യം.

90 കോടിക്ക് മുകളില്‍ ചെലവിട്ട് നിര്‍മ്മിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് നിര്‍മ്മാതാവിന് 35 കോടിയുടെ മിനിമ ഗാരന്റി വേണമെന്നാണ് ആന്റണി പെരുമ്ബാവൂരിന്റെ ആവശ്യം. എന്നാല്‍ അഞ്ചു കോടിക്ക് അപ്പുറം ഗാരന്റി നല്‍കാന്‍ കഴിയില്ലെന്നാണ് തിയേറ്ററുകാരുടെ നിലപാട്. 35 കോടി കേരളത്തിലെ തിയേറ്ററില്‍ നിന്ന് കിട്ടിയാല്‍ സാറ്റലൈറ്റ് റൈറ്റിലൂടേയും മറ്റും മുടക്കുമുതല്‍ പരമാവധി തിരിച്ചു പിടിക്കാം എന്നാണ് ആന്റണിയുടെ നിലപാട്. നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ സുരേഷ് കുമാറുമായുള്ള ചര്‍ച്ചകളിലും ആശിര്‍വാദ് സിനിമാസ് ഈ നിലപാടാണ് സ്വീകരിക്കുന്നത്.

ഈ സാഹചര്യത്തില്‍ മരയ്ക്കാര്‍ തിയേറ്ററില്‍ എത്താനുള്ള സാധ്യത തീരേ കുറവാണെന്ന് സിനിമാക്കാര്‍ കരുതുന്നു. എങ്കിലും ചര്‍ച്ചകള്‍ തീരും വരെ പ്രതീക്ഷയോടെ ഇരിക്കാനാണ് തിയേറ്റര്‍ ഉടമകളുടെ തീരുമാനം. ക്രിസ്മസിനെ കാണികളെ തിയേറ്ററില്‍ എത്തിക്കാന്‍ വമ്ബന്‍ ചിത്രം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് എങ്ങനേയും മരയ്ക്കാറെ തിയേറ്ററില്‍ എത്തിക്കാനുള്ള നീക്കീം. സിനിമാ തിയേറ്ററുകളുടെ സംഘടനാ നേതാവ് കൂടിയാണ് ആന്റണി പെരുമ്ബാവൂര്‍. ഇതെല്ലാം പരമാവധി അനുകൂലമാക്കിയാണ് ചര്‍ച്ച. അടുത്ത ദിവസം ഫിയോക്കും യോഗം ചേരും.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് സിനിമയെ തിയേറ്ററില്‍ എത്തിക്കാനുള്ള അനുനയത്തിന് സുരേഷ് കുമാര്‍ സജീവമാണ്. മോഹന്‍ലാലിന്റെ കളിക്കൂട്ടുകാരനായ സുരേഷ് കുമാറിലൂടെ മരയ്ക്കാറെ തിയേറ്ററില്‍ എത്തിക്കാനാണ് നീക്കം. തിയേറ്റര്‍ തുറന്നു കഴിഞ്ഞാല്‍ മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ 200 തിയേറ്ററില്‍ മൂന്ന് ആഴ്ചയെങ്കിലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ആന്റണി പെരുമ്ബാവൂര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 86 തിയേറ്ററുകള്‍ മാത്രമാണ് അതിനെ അനുകൂലിച്ചത്. ഇതോടെയാണ് മരയ്ക്കാറിനെ ഒടിടിയിലേക്ക് കൊണ്ടു പോകാന്‍ ശ്രമം നടത്തിയത്. 35 കോടിയെന്ന മിനിമം ഗാരന്റിയിലേക്ക് ചര്‍ച്ച എത്തുമ്ബോള്‍. ആദ്യ ദിവസങ്ങളില്‍ കിട്ടുന്നതെല്ലാം തിയേറ്ററുകാര്‍ നിര്‍മ്മാതാവിന് കൊടുക്കേണ്ടി വരും.

മോഹന്‍ലാലിന്റെ ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും എലോണും ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ചെറിയ ബജറ്റില്‍ എടുത്ത ചിത്രങ്ങളാണ് ഇതെല്ലാം. ഇതിനെ ഫിലിം ചേമ്ബര്‍ എതിര്‍ക്കില്ല. എന്നാല്‍ തിയേറ്റര്‍ റിലീസിന് വേണ്ടിയൊരുക്കിയ മരയ്ക്കാര്‍ തിയേറ്ററില്‍ തന്നെ കാണിക്കണമെന്നാണ് ആവശ്യം. ഇത് അംഗീകരിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ആന്റണി പെരുമ്ബാവൂരും അറിയിച്ചിട്ടുണ്ട്. അമ്ബത് ശതമാനം പേരെ മാത്രം തിയേറ്ററില്‍ കയറ്റുമ്ബോള്‍ മരയ്ക്കാറിന് നേട്ടമുണ്ടാക്കാനാകില്ലെന്നത് വസ്തുതയാണ്. ഇത് ഫിലിം ചേമ്ബറും സമ്മതിക്കുന്നു. അതുകൊണ്ടു തന്നെ ഏറ്റുമുട്ടലിന്റെ പാതിയിലേക്ക് കാര്യങ്ങള്‍ കൈവിടാതെ ചേമ്ബര്‍ പ്രത്യേകം ശ്രദ്ധിക്കും.

Related Articles

Latest Articles