India

രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പാർലമെന്റിനുള്ളിൽ കടന്നു കയറി പ്രതിഷേധം ! 2001 ഡിസംബര്‍ 13-ന് നടന്നതെന്ത് ?

ദില്ലി : 22 വർഷം മുൻപ് ഇതേ ദിനത്തിൽ പാര്‍ലമെന്റിൽ നടന്ന ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമ്മകളിലൂടെ രാജ്യം കടന്നു പോകുന്നതിനിടെയാണ് അപ്രതീക്ഷിത പ്രതിഷേധം പാർലമെന്റിനുള്ളിലും പുറത്തും നടന്നത്. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പാർലമെന്റ് ആക്രമിക്കുമെന്ന് ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ദ് സിങ് പന്നൂന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. 2001-ലെ ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ സ്മൃതി മണ്ഡപത്തിൽ പ്രാർഥന നടത്തിയതിന് ശേഷമാണ് ഇന്ന് സമ്മേളനം ആരംഭിച്ചത്.

ശൂന്യവേള നടക്കുന്നതിനിടെയാണ്‌ സംഭവം.ലോക്സഭയിലെ സന്ദര്‍ശക ഗാലറിയില്‍നിന്ന് താഴേക്കുചാടിയ രണ്ടുപേര്‍ എംപിമാരുടെ ഇരിപ്പിടങ്ങള്‍ക്കു മേലേകൂടി ഓടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ശേഷം ഇവര്‍ ധരിച്ചിരുന്ന ഷൂസിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിച്ചു. മഞ്ഞനിറത്തിലുള്ള പുക കൊണ്ട് അന്തരീക്ഷം നിറഞ്ഞു.അക്രമം നടത്തിയവരില്‍ ഒരാളെ എം.പിമാര്‍ തന്നെയാണ് പിടികൂടിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പാർലമെന്റിനു പുറത്ത് ഒരു യുവതിയും യുവാവുമാണ് പ്രതിഷേധിച്ചത്. ഒരു സംഘടനകളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും കർഷക പ്രശ്നങ്ങളും തൊഴിലില്ലായ്‌മയും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധിച്ചതെന്നും പോലീസ് പിടികൂടി കൊണ്ട് പോകവേ പ്രതികളിലൊരാളായ നീലം എന്ന യുവതി മാധ്യമങ്ങളോട്‌ പറഞ്ഞു . അതെ സമയം രണ്ട് സംഘങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതിൽ സ്ഥിരീകരണമില്ല. സമാന മുദ്രാവാക്യങ്ങളാണ് ഇവർ വിളിച്ചത്.

2001 ഡിസംബര്‍ 13-ന് നടന്നതെന്ത് ?

പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം നടക്കവെയാണ് ആഭ്യന്തര വകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ച കാറിലെത്തിയ അഞ്ചംഗ ലഷ്‌കര്‍-ഇ-ത്വയിബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഭീകരര്‍ പാർലമെന്റിൽ ആക്രമണം നടത്തിയത്‌. സംശയം തോന്നിയതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ തടയുകയും ഇതോടെ പുറത്തിറങ്ങിയ സംഘം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അരമണിക്കൂറോളം നീണ്ട വെടിവെയ്പ്പിനൊടുവില്‍ ആക്രമണം നടത്തിയ അഞ്ച് ഭീകരരും എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ലമെന്റിലെ തോട്ട പരിപാലകനുമടക്കം 15 പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം എം.പി.മാർ ആ സമയം പാര്‍ലമെന്റിലുണ്ടായിരുന്നവെങ്കിലും ഭീകരർക്ക് അകത്തേക്ക് കടക്കാനോ അവരെ ആക്രമിക്കാനോ കഴിഞ്ഞില്ല. ആക്രമണം നടത്തിയ അഞ്ച് ഭീകരരും പാകിസ്ഥാൻ പൗരന്മാരാണെന്നും പിന്നീടു നടന്ന അന്വേഷണത്തില്‍ തെളിഞ്ഞു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് അഫ്‌സല്‍ ഗുരു, ഷൗക്കത്ത് ഹുസൈന്‍, ഇയാളുടെ ഭാര്യ അഫ്‌സാന്‍ ഗുരു, എസ്.എ.ആര്‍ ജിലാനി എന്നിവര്‍ അറസ്റ്റിലായി.

ഒരു വർഷവും മൂന്നു ദിവസവും നീണ്ട വിചാരണയ്ക്ക് ശേഷം ജഡ്ജി എസ്.എൻ.ദിംഗ്ര നടത്തിയ വിധിപ്രസ്താവനയിൽ മുഹമ്മദ്, ഹൈദർ, ഹംസ, രാജ, റാണ എന്നീ കൊല്ലപ്പെട്ട അഞ്ച് തീവ്രവാദികളോടൊപ്പം ഘാസി ബാബ, താരിഖ് അഹമ്മദ്, മുഹമ്മദ് മസൂദ് അസർ എന്നിവർ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ആയുധങ്ങളും ആളുകളേയും ശേഖരിച്ച് പ്രസ്തുത ലക്ഷ്യപ്രാപ്തിയ്ക്കായി പ്രവർത്തിക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കി

കുറ്റം തെളിഞ്ഞതിനെത്തുടർന്ന് 2002 ഡിസംബർ 18-ന് ദില്ലി കോടതി അഫ്സൽ ഗുരുവിന് വധശിക്ഷ വിധിച്ചു. പിന്നീട് 2003 ഒക്ടോബർ 29-ന് ദില്ലി ഹൈക്കോടതി ഈ വധശിക്ഷ ശരിവെച്ചു. ഇതിനെതിരെ അഫ്സൽ ഗുരു സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2005 ആഗസ്റ്റ് 4-ന് അഫ്സൽ ഗുരുവിന്റെ അപ്പീൽ തള്ളിയ സുപ്രീംകോടതി വധശിക്ഷ ശരിവെച്ചു. 2006 ഒക്ടോബർ 20-ന് തിഹാർ ജയിൽ വെച്ച് ശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടു. എന്നാൽ അന്ന് തന്നെ അഫ്സൽ ഗുരുവിന്റെ ഭാര്യ നൽകിയ ദയാഹരജി പരിഗണിച്ച് വധശിക്ഷാ തീരുമാനം റദ്ദ് ചെയ്തു. 2011 ഓഗസ്റ്റ്‌ 4-ന് ദയാഹരജി ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടു. തുടർന്ന് 2013 ജനുവരി 21-ന് ആഭ്യന്തരമന്ത്രാലയം വധശിക്ഷ നടപ്പിലാക്കണമെന്ന ശുപാർശ രാഷ്ട്രപതിക്കയച്ചു.

2013 ജനുവരി 26-ന് രാഷ്ട്രപതി പ്രണബ് മുഖർജി ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാർശ സ്വീകരിച്ചു കൊണ്ട് ഫെബ്രുവരി 3-ന് ദയാഹർജി തള്ളി. 2013 ഫെബ്രുവരി 4-ന് ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെ വധശിക്ഷ ഉത്തരവിൽ ഒപ്പുവെച്ചു. 2013 ഫെബ്രുവരി 9-ന് അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ വെച്ച് തൂക്കിലേററി.

2001-ലെ ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ സ്മൃതി മണ്ഡപത്തിൽ പ്രാർഥന നടത്തിയതിന് ശേഷമാണ് ഇന്ന് സമ്മേളനം ആരംഭിച്ചത്. ലോക്സഭയിലെ സന്ദര്‍ശക ഗാലറിയില്‍നിന്ന് താഴേക്കുചാടിയ രണ്ടുപേര്‍ എംപിമാരുടെ ഇരിപ്പിടങ്ങള്‍ക്കു മേലേകൂടി ഓടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ശേഷം ഇവര്‍ ധരിച്ചിരുന്ന ഷൂസിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിക്കുകയായിരുന്നു. മഞ്ഞനിറത്തിലുള്ള പുക കൊണ്ട് അന്തരീക്ഷം നിറഞ്ഞു.അക്രമം നടത്തിയവരില്‍ ഒരാളെ എം.പിമാര്‍ തന്നെയാണ് പിടികൂടിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല.നടക്കുന്നതിനിടെയായിരുന്നു രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി സ്പ്രേ പ്രയോഗിച്ചത്. എം.പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേല്‍ നിന്നുകൊണ്ട് മുദ്രാവാദ്യം വിളിക്കുകയും ഷൂസിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു. എം.പി മാര്‍ക്ക് നേരെ സ്പ്രേ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണീര്‍വാതകമായിരുന്നു ക്യാനിലുണ്ടായിരുന്നതെന്നും സൂചനയുണ്ട്.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

28 minutes ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

43 minutes ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

54 minutes ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

22 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

22 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

22 hours ago