സാധാരണയായി കുഞ്ഞുങ്ങള്‍ ജനിച്ച് 3 മാസത്തിനുള്ളിലാണ് മുട്ടുകാലില്‍ ഇഴയാൻ തുടങ്ങുന്നത്. ഒരു വർഷത്തിനുള്ളിൽ നടക്കാൻ പഠിക്കുകയും ചെയ്യുന്നു. അതേസമയം, ഒരു കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം തന്നെ ഇഴഞ്ഞ് നീങ്ങുകയും തലപൊക്കുകയും ചെയ്തു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? എന്നാൽ, തന്റെ കുഞ്ഞ് അങ്ങനെ ചെയ്തത് കണ്ട് ഞെട്ടിപ്പോയി എന്നാണ് ഒരു അമ്മ ഇപ്പോൾ വെളിപ്പെടുത്തുന്നത്. മാത്രമല്ല ആ അമ്മ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്.
ജനിച്ച് വെറും മൂന്ന് ദിവസം ആയപ്പോൾ തന്നെ ഇഴയാൻ തുടങ്ങുകയും തല മുകളിലേക്ക് ഉയർത്തി ശരീരത്തെ താങ്ങിനിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന മകൾ നൈല ഡെയ്‌സ് സബാരിയെ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയി എന്നാണ് അമ്മ സാമന്ത മിച്ചൽ പറയുന്നത്. താൻ ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ അവരെന്തായാലും ഇത് വിശ്വസിക്കാൻ പോകുന്നില്ല എന്ന് സാമന്തയ്ക്ക് അറിയാമായിരുന്നു. അതിനാൽ ഉടൻ തന്നെ സാമന്ത ഫോൺ എടുത്ത് അത് റെക്കോർഡ് ചെയ്യുകയായിരുന്നു.
തന്റെ ജീവിതത്തിൽ അന്നേവരെ ഇങ്ങനൊരു സംഭവം കണ്ടിട്ടില്ല എന്നാണ് സാമന്ത പറയുന്നത്. സാധാരണയായി ഒമ്പത് മാസം പ്രായമെത്തുമ്പോഴാണ് കുട്ടികൾ ഇഴഞ്ഞു നീങ്ങാൻ തുടങ്ങുന്നത്. എന്നാൽ, മൂന്ന് മാസം പ്രായമായപ്പോൾ തന്നെ നൈല ആരുടെയെങ്കിലും സഹായമുണ്ടെങ്കിൽ നിൽക്കാൻ തുടങ്ങി. അധികം വൈകാതെ തന്നെ അവൾ നടന്നു തുടങ്ങും എന്നാണ് സാമന്ത പറയുന്നത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…