ബിഗ്ബോസ് മലയാളം അഞ്ച് വളരെ ആവേശഭരിതമായാണ് മുന്നോട്ടു പോകുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ ഇപ്പോൾ 69 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇന്നലെ ബിഗ് ബോസിന്റെ ഈ ആഴ്ചയിലെ ക്യാപ്റ്റൻസി മത്സരം നടന്നിരുന്നു. സെറീന,റെനീഷ,നാദിറ എന്നിവരെയാണ് കഴിഞ്ഞ ഒരാഴ്ചയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ സഹ മത്സരാർത്ഥികൾ ക്യാപ്റ്റൻസി ടാസ്ക്കിനായി തെരഞ്ഞെടുത്തത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ സെറീനയാണ് അടുത്ത ക്യാപ്റ്റനായി തീർന്നിരിക്കുന്നത്. എന്നാൽ ഇനിയുള്ള ക്യാപ്റ്റനുകൾക്ക് നോമിനേഷൻ മുക്തി ഇല്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
ബിഗ് ബോസ് മലയാളം സീസണുകളിലെ എല്ലാ മത്സരാർത്ഥികളുടെയും ആഗ്രഹമാണ് ക്യാപ്റ്റനാകുക എന്നത്. ആ ആഴ്ചയിലെ വീട്ടിലെ എല്ലാ കാര്യവും തീരുമാനിക്കുന്നതും ക്യാപ്റ്റനാണ്. കൂടാതെ ക്യാപ്റ്റന് നോമിനേഷൻ മുക്തിയും ലഭിക്കും. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് ക്യാപ്റ്റൻസി മത്സരത്തിൽ നടക്കുന്നത്.
ഒറ്റപ്പാലം എന്നായിരുന്നു ഇത്തവണത്തെ ക്യാപ്റ്റൻസി ടാസ്കിന്റെ പേര്. ഗാർഡൻ ഏരിയയിൽ ഓരോ സീലുകളും വ്യത്യസ്ത നിറത്തിലുള്ള പോയിന്റും ഉണ്ടായിരിക്കും. സീലുകളിൽ നിറം കലർത്തി ക്യാൻവാസിൽ പതിക്കുക എന്നതായിരുന്നു മത്സരം. എന്നാൽ ക്യാൻവാസിലേക്ക് എത്തിച്ചേരാൻ ഒരൊറ്റ മാർഗം അതായത് ഒരൊറ്റ പാലം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ സീലുകൾ പതിപ്പിച്ച ആളായിരിക്കും ബിഗ് ബോസിൻെറ അടുത്ത ക്യപ്റ്റനായി മാറുക. വാശിയേറിയ പോരാട്ടത്തിനൊടുവിൽ സെറീനയാണ് അടുത്ത ക്യപ്റ്റനായി മാറിയത്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…