ശെരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഓണ കിറ്റ് വിതരണം കൂടി ഈ ആവേശത്തിൽ തുടങ്ങിയത് പൊതു ജനങ്ങളെ കിറ്റിന്റെ പേരും പറഞ്ഞു പറ്റിക്കാനാണെന്ന് ഉറപ്പ്. എന്നാൽ സർക്കാരിന്റെ ഓണക്കിറ്റും പ്രഖ്യാപനങ്ങളും കൊട്ടിഘോഷിച്ച സൈബർ സഖാക്കൾക്ക് തിരിച്ചടിയായി ഓണക്കിറ്റിലെ ശർക്കരവരട്ടി അഥവാ ശർക്കര ഉപ്പേരി. ഓണം കഴിഞ്ഞിട്ട് ഉണ്ടാക്കുന്ന ശർക്കര ഉപ്പേരി ഓണത്തിന് മുൻപേ ഓണക്കിറ്റിൽ ആക്കി ജനങ്ങളുടെ വീടുകളിൽ എത്തിക്കുകയാണ് സർക്കാർ. സംഭവം ട്രോളല്ല. ഓണക്കിറ്റിലെ ശർക്കരവരട്ടിയുടെ പാക്കറ്റിനു പുറത്തെ തീയതി സഹിതം സർക്കാരിന്റെ ‘മുൻകരുതൽ’ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
86 ലക്ഷം കാർഡ് ഉടമൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. ഒരു കിലോ പഞ്ചസാര, അരക്കിലോ വീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുരവരപ്പരിപ്പ്, 100 ഗ്രാം തേയില, മുളക്പൊടി, മഞ്ഞൾ, സേമിയ അല്ലെങ്കിൽ പാലട അരക്കിലോ, ഉണക്കലരി, കശുവണ്ടിപരിപ്പ്, നെയ്യ്, ഉപ്പേരി, ഒരുകിലോ ആട്ട, ഒരു സോപ്പ് എന്നിവയാണ് കിറ്റിലുള്ളത്. ബിസ്ക്കറ്റിന് പകരം ഇത്തവണ ഏലക്ക നൽകുന്നു. 2021ആഗസ്റ്റ് 28 ന് ഉത്പാദിപ്പിച്ച ഉപ്പേരി 2021 ആഗസ്റ്റ് 6 ന് വിതരണം ചെയ്തിരിക്കുകയാണ്. സംഭവം പ്രിന്റിംഗ് മിസ്റ്റേക് ആണെന്നാണ് വാദം. എന്നാൽ കൊട്ടിഘോഷിച്ച ഓണക്കിറ്റിൽ പോലും ഇത്തരത്തിൽ സൂഷ്മതയില്ലാത്ത പ്രവൃത്തി കാണിക്കുന്ന അധികൃതരെയും സർക്കാരിനെയും ട്രോളുകളാണ് സോഷ്യൽ മീഡിയ. ഇന്ത്യയിലെ ആദ്യത്തെ മാജിക് മുഖ്യമന്ത്രിയാണ് പിണറായി വിജയാണെന്നാണ് നെടുങ്കാട് കൗൺസിലർ കരമന അജിത് അടക്കമുള്ളവർ പരിഹസിക്കുന്നത്.
നമ്മുടെ ജീവിതത്തിൽ നാം പോലും അറിയാതെ നമ്മുടെ പുരോഗതിയെ തടയുന്ന ഘടകങ്ങളെയാണ് 'അദൃശ്യ ചങ്ങലകൾ' എന്ന് വിശേഷിപ്പിക്കുന്നത്. യജുർവേദത്തിലെ തത്വങ്ങളും…
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…