Tuesday, May 7, 2024
spot_img

ഓണകിറ്റ് വിവാദം: വീണ്ടും കേരള സർക്കാറിന് സമൂഹമാധ്യമങ്ങളിൽ പൊങ്കാല | ONAM KIT

ശെരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഓണ കിറ്റ് വിതരണം കൂടി ഈ ആവേശത്തിൽ തുടങ്ങിയത് പൊതു ജനങ്ങളെ കിറ്റിന്റെ പേരും പറഞ്ഞു പറ്റിക്കാനാണെന്ന് ഉറപ്പ്. എന്നാൽ സർക്കാരിന്റെ ഓണക്കിറ്റും പ്രഖ്യാപനങ്ങളും കൊട്ടിഘോഷിച്ച സൈബർ സഖാക്കൾക്ക് തിരിച്ചടിയായി ഓണക്കിറ്റിലെ ശർക്കരവരട്ടി അഥവാ ശർക്കര ഉപ്പേരി. ഓണം കഴിഞ്ഞിട്ട് ഉണ്ടാക്കുന്ന ശർക്കര ഉപ്പേരി ഓണത്തിന് മുൻപേ ഓണക്കിറ്റിൽ ആക്കി ജനങ്ങളുടെ വീടുകളിൽ എത്തിക്കുകയാണ് സർക്കാർ. സംഭവം ട്രോളല്ല. ഓണക്കിറ്റിലെ ശർക്കരവരട്ടിയുടെ പാക്കറ്റിനു പുറത്തെ തീയതി സഹിതം സർക്കാരിന്റെ ‘മുൻകരുതൽ’ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

86 ലക്ഷം കാർഡ് ഉടമൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. ഒരു കിലോ പ‌ഞ്ചസാര, അരക്കിലോ വീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുരവരപ്പരിപ്പ്, 100 ഗ്രാം തേയില, മുളക്പൊടി, മഞ്ഞൾ, സേമിയ അല്ലെങ്കിൽ പാലട അരക്കിലോ, ഉണക്കലരി, കശുവണ്ടിപരിപ്പ്, നെയ്യ്, ഉപ്പേരി, ഒരുകിലോ ആട്ട, ഒരു സോപ്പ് എന്നിവയാണ് കിറ്റിലുള്ളത്. ബിസ്ക്കറ്റിന് പകരം ഇത്തവണ ഏലക്ക നൽകുന്നു. 2021ആഗസ്റ്റ് 28 ന് ഉത്പാദിപ്പിച്ച ഉപ്പേരി 2021 ആഗസ്റ്റ് 6 ന് വിതരണം ചെയ്തിരിക്കുകയാണ്. സംഭവം പ്രിന്റിംഗ് മിസ്റ്റേക് ആണെന്നാണ് വാദം. എന്നാൽ കൊട്ടിഘോഷിച്ച ഓണക്കിറ്റിൽ പോലും ഇത്തരത്തിൽ സൂഷ്മതയില്ലാത്ത പ്രവൃത്തി കാണിക്കുന്ന അധികൃതരെയും സർക്കാരിനെയും ട്രോളുകളാണ് സോഷ്യൽ മീഡിയ. ഇന്ത്യയിലെ ആദ്യത്തെ മാജിക് മുഖ്യമന്ത്രിയാണ് പിണറായി വിജയാണെന്നാണ് നെടുങ്കാട് കൗൺസിലർ കരമന അജിത് അടക്കമുള്ളവർ പരിഹസിക്കുന്നത്.

Related Articles

Latest Articles