ദില്ലി: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് ആഗോള സൂര്യനമസ്‌കാര പരിപാടി സംഘടിപ്പിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം.
വെള്ളിയാഴ്ച ആഗോള വ്യാപകമായി നടക്കുന്ന സൂര്യനമസ്‌കാരത്തില്‍ ഒരു കോടിയോളം വരുന്ന ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് സൂചന. മുന്‍ വര്‍ഷങ്ങളില്‍ 75 ലക്ഷം പേരാണ് സൂര്യനമസ്‌കാരത്തില്‍ പങ്കെടുത്തത്.
മകരസംക്രാന്തി ദിനത്തിലാണ് സൂര്യ നമസ്‌കാര പരിപാടി നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
സൂര്യ നമസ്‌കാരം പതിവാക്കുന്നതിലൂടെ മനുഷ്യന്റെ ചൈതന്യവും പ്രതിരോധ ശേഷിയും വര്‍ദ്ധിക്കുന്നു. ശരീരത്തിന് കൂടുതല്‍ പ്രതിരോധ ശക്തി കൈവരിക്കാനാകുന്നതിലൂടെ കോവിഡിനെ അകറ്റി നിര്‍ത്താന്‍ ഇത് കൂടുതല്‍ സഹായിക്കുന്നുവെന്ന് ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നും, വിദേശത്ത് നിന്നുമുള്ള എല്ലാ പ്രമുഖ യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകളും, ഇന്ത്യന്‍ യോഗ അസോസിയേഷന്‍, നാഷണല്‍ യോഗ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍, യോഗ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, നിരവധി സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ആഗോള സൂര്യനമസ്‌കാര പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർക്കും യോഗാ പ്രേമികൾക്കും അതത് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ലിങ്കുകൾ ആയുഷ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യാം:
https://yoga.ayush.gov.in/suryanamaskar
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…