Drugs
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൻ കഞ്ചാവ് (Ganja Seized) വേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന രണ്ട് ടൺ കഞ്ചാവാണ് പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. ബംഗാളിലെ ഉത്തർ ദിനജ്പൂരിൽ ആണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.അസമിൽ നിന്നും വരികയായിരുന്ന ട്രക്കാണ് കഞ്ചാവുമായി പിടിയിലായത്.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലേക്കായിരുന്നു ട്രക്ക് വന്നിരുന്നത്. എന്നാൽ യാത്രാമദ്ധ്യേ ഉത്തർ ദിനജ്പൂരിലുള്ള ചോപ്ര പോലീസ് സ്‌റ്റേഷൻ പരിധിയിലെ ദേശീയപാതയിൽ വച്ച് പിടിയിലാവുകയായിരുന്നു. വാഹനത്തിൽ നിന്നും 2,081.38 കിലോ ഗ്രാം കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചോപ്ര പോലീസ് അറിയിച്ചു. കൂടുതൽ പേർ ഇവരുടെ സംഘത്തിലുണ്ടോ എന്നതുൾപ്പെടെ പോലീസ് അന്വേഷിച്ചുവരികണ്.
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…