Ranjit Srinivasan Murder
ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിലെ (Ranjit Srinivasan Murder) മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ എസ്ഡിപിഐ പ്രവർത്തകൻ കൂടി പിടിയിൽ. എസ്ഡിപിഐ ആലപ്പുഴ മണ്ഡലം പ്രസിഡന്റായ മണ്ണഞ്ചേരി പഞ്ചായത്ത് 17- ആം വാർഡിൽ ചാവടിയിൽ അബൂബക്കർ മകൻ സക്കീർ ഹുസൈനാണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് ഐ.പി.എസ് നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇതോടെ ഈ കേസിൽ ഇതുവരെ പിടിയിലാവരുടെ എണ്ണം 23 ആയി. പ്രതിയെ കോടതിയിൽ ഹാജരാക്കും. 12 പ്രതികളാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. ഗൂഢാലോചനയിൽ പങ്കെടുത്തവരടക്കം മൊത്തം പ്രതികളുടെ എണ്ണം 25 ലധികം വരുമെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളിൽ പലരും സംസ്ഥാനം വിട്ടതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഇവരെ പിടികൂടാൻ വൈകിയതിലും കൊലപാതക സംഘത്തിലുണ്ടായിരുന്നവരെ ഇതുവരെ പൂർണമായി പിടികൂടാത്തതിലും ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കിയിരുന്നു. അതേസമയം ഇക്കഴിഞ്ഞ ദിവസം രഞ്ജിത് ശ്രീനിവാസനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത എസ്‌ഡിപിഐ നേതാവ് പിടിയിലായിരുന്നു. എസ്‌ഡിപിഐ ആലപ്പുഴ മുൻസിപ്പൽ ഏരിയ പ്രസിഡന്റ് നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കൊലപാതകത്തിന്റെ സൂത്രധാരിൽ ഒരാളാണ് ഷെർനാസ് എന്ന് പോലീസ് വ്യക്തമാക്കി.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…