Friday, October 2, 2026

അഡ്വ രഞ്ജിത്ത് ശ്രീനിവാസ് വധക്കേസ്; രണ്ട് പോപ്പുലർ ഫ്രണ്ടുകാർ കൂടി അറസ്റ്റിൽ

ആലപ്പുഴ: ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകക്കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ.

കൊലപാതകം നടത്താനുള്ള ഗൂഡാലോചനയിൽ പങ്കാളിയായ ആലപ്പുഴ ആര്യാട് സ്വദേശി അനൂപ്, പത്തനംതിട്ട സ്വദേശി ഇമാമുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. അനൂപിനെ പിടികൂടിയത് പോപ്പുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ്. പ്രതി അനൂപിനെ ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് ഇമാമുദ്ദീനെ അറസ്റ്റ് ചെയ്തത്.
നിലവിൽ ഇതുവരെ ഇരുപത്തിയൊന്ന് പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.

അതേസമയം ബൈക്കിലെത്തിയ പന്ത്രണ്ടംഗ സംഘമാണ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളിൽ പലരും അയൽ സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു .

മാസങ്ങളായുളള ആസൂത്രിത നീക്കങ്ങൾക്കൊടുവിലാണ് പോപ്പുലർഫ്രണ്ടുകാർ രഞ്ജിത്തിനെ കൊലപ്പെടുത്തിയത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Related Articles

Latest Articles