Sunday, June 16, 2024
spot_img

ഗുണ്ടകളെയും കുറ്റവാളികളെയും അടിച്ചുപുറത്താക്കി; ബിജെപി അധികാരത്തിലെത്തിയതോടെ യുപിയിൽ ജനങ്ങൾ സമാധാനത്തോടെ ജീവിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: യുപിയിൽ ബിജെപി അധികാരത്തിലെത്തിയതോടെ ജനങ്ങൾ സമാധാനത്തോടെ ജീവിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് (Yogi Adityanath). ഉത്തർപ്രദേശിൽ നിന്നും ഗുണ്ടകളെയും കുറ്റവാളികളെയും പൂർണമായും ഇല്ലാതാക്കാനായെന്നും, 2017 ന് മുൻപ് സംസ്ഥാനത്തെ ജനങ്ങളാണ് ഗുണ്ടകളെ പേടിച്ച് സ്വന്തം മണ്ണ് വിട്ട് പോയത്. എന്നാൽ ബിജെപി വന്നതോടെ ഭരണകൂടത്തെ ഭയന്ന് ഗുണ്ടാ നേതാക്കൾ നാട് വിടാൻ തുടങ്ങിയെന്നും യോഗി പറഞ്ഞു.

സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭരണത്തെ കുറ്റപ്പെടുത്തിക്കൊണ്ടാണ് യോഗി ഇക്കാര്യം അറിയിച്ചത്. ഈ സർക്കാരിന് കുറ്റവാളി എന്നാൽ കുറ്റവാളി തന്നെയാണ്. അതിൽ മതമോ ജാതി വ്യത്യാസമോ കലർത്താറില്ല. അവരെ വെറുതെ വിടാറുമില്ല. പ്രയാഗ് രാജിൽ 100 ഏക്കർ സ്ഥലം മാഫിയകളുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത് പാവങ്ങൾക്ക് വീട് വെച്ച് നൽകിയത് ബിജെപി സർക്കാരാണെന്നും യോഗി ആദിത്യനാഥ് ഓർമ്മിപ്പിച്ചു. മാഫിയ നേതാക്കളുടെ സ്ഥലങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ചാണ് ഇടിച്ച് തകർക്കുന്നത്. 2017 ന് മുൻപ് കിരാണ പോലുള്ള പ്രദേശങ്ങളിൽ നിന്നും വ്യാപാരികൾ കൂട്ടത്തോടെ പലായനം ചെയ്ത അവസ്ഥയുണ്ടായിരുന്നു. എന്നാൽ 2017 ന് ശേഷം ഇവിടെ നിന്നും നാട് വിട്ട് പോകുന്നത് ഗുണ്ടാ നേതാക്കളാണ്.

ബിജെപി സർക്കാരിന്റെ കീഴിൽ സ്ത്രീകൾ പൂർണമായും സുരക്ഷിതരാണെന്നും യോഗി വ്യക്തമാക്കി.
ഒരിക്കലും വികസിക്കില്ലെന്ന് ആളുകൾ ഉറപ്പിച്ച് പറഞ്ഞിരുന്ന ഉത്തർപ്രദേശ് ഇന്ന് വികസനക്കുതിപ്പിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സ്ത്രീ സുരക്ഷ, കർഷക സഹായം, സദ്ഭരണം എന്നീ കാര്യങ്ങളിൽ ഉത്തർപ്രദേശ് രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാണ്. 5 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലിയും 1.61 കോടി യുവാക്കൾക്ക് സ്വകാര്യ ജോലിയും സഹായവും നൽകിക്കഴിഞ്ഞു എന്നും യോഗി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles