പ്രതീകാത്മക ചിത്രം
വാഷിങ്ടണ്‍: പറന്നുയര്‍ന്നതിന് പിന്നാലെ എഞ്ചിൻ തകരാറിലായ വിമാനം വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തല നാരിഴയ്ക്ക്. അമേരിക്കയിലെ വാഷിങ്ടണ്‍ ഡള്ളസ് വിമാനത്താവളത്തിലാണ് സംഭവം. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജർമ്മനിയിലെ മ്യൂണിക്കിലേക്ക് പോകാനായി പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിനുകളിൽ ഒരെണ്ണം 5000 അടി ഉയരത്തിലെത്തിയതിന് പിന്നാലെ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.
പിന്നാലെ പൈലറ്റ് അടിയന്തര സാഹചര്യങ്ങളിൽ അയയ്ക്കുന്ന മെയ്‌ഡേ സന്ദേശം എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് അയച്ചു. തിരികെ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന് അവസരമൊരുക്കി. നിറയെ ഇന്ധനവുമായി പറന്നുയര്‍ന്ന വിമാനം തിരികെ ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ഇന്ധനം കളയുന്നതിനായി രണ്ടര മണിക്കൂറോളമാണ് ഒറ്റ എഞ്ചിനുമായി വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ട് പറന്നത്.
ന്ധനം കളഞ്ഞതിന് ശേഷം ആശങ്കകള്‍ക്ക് വിരാമമിട്ട് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ക്ക് ആര്‍ക്കും അപകടമുണ്ടായില്ല.
ബോയിങ്ങിന്റെ 787 ഡ്രീംലൈനര്‍ വിഭാഗത്തില്‍ വരുന്ന വിമാനമാണ് 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിലും ഉള്‍പ്പെട്ടത്.
മുൻ ഐപിഎസ് സഞ്ജീവ് ഭട്ടിന് 1996 ലെ ഒരുകിലോയിലധികം കറുപ്പ് കൈവശം വച്ച കേസിൽ ലഭിച്ച 20 വർഷത്തെ തടവ്…
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…