Kerala

സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാത്രമല്ല നിലവിൽ ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ മുഴുവൻ ഹൈസ്കൂൾ- ഹയർസെക്കൻഡറി അധ്യാപകർക്കും പരിശീലനവും ലോഗിൻ ഐഡിയും നൽകിയിട്ടുണ്ട്.

കൂടാതെ എട്ടു മുതൽ പത്ത് വരെയും പ്ലസ് ടുവിലെയും വിദ്ധാർത്ഥികൾക്ക് ലോഗിൻ ഐഡി നൽകി ക്ലാസുകൾ നടന്നുവരുന്നുണ്ട്. ഇതോടൊപ്പം പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ഈ ആഴ്ച പൂർണമായതിന്റെ അടിസ്ഥാനത്തിൽ പ്ലസ് വൺ കുട്ടികൾക്കും ലോഗിൻ ഐഡികൾ ഈ മാസത്തോടെ പൂർണമാകും.

അതേസമയം വിദ്യാകിരണം പദ്ധതിയുടെ ആദ്യഘട്ടമായി മുഴുവൻ എസ് ടി കുട്ടികൾക്കും 10, 12 ക്ലാസുകളിലെ എസ് സി കുട്ടികൾക്കുമായി 45,313 ലാപ്ടോപ്പുകൾ നൽകിക്കഴിഞ്ഞു. ഇവയും സ്കൂളുകളിൽ നേരത്തെ ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകളും ആവശ്യമുള്ള കുട്ടികൾക്ക് പൊതുവായി ഉപയോഗിക്കാനും അവസരം നൽകിയിട്ടുണ്ട്. ഇതുകൂടാതെ സ്കൂളുകളിൽ നവംബർ ഒന്നു മുതൽ നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം കൈറ്റ്- വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകളും ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നേരത്തെ പറഞ്ഞിരുന്നു. ഇതനുസരിച്ച് കൈറ്റ്- വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ മുൻകൂട്ടി അറിയിക്കുന്ന സമയക്രമത്തിൽ നൽകി വരികയാണ്.

മാത്രമല്ല ജനുവരി 21 മുതൽ ഈ ക്ലാസ്സുകളുടെ പുന:ക്രമീകരിച്ച സമയക്രമവും കൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് ഈ ക്ലാസുകളുടെ തുടർപിന്തുണ നേരത്തെ സ്കൂളുകൾ വഴി നൽകി വന്നിരുന്നത് ഒമ്പത് വരെ ക്ലാസ്സുകൾക്ക് ഇനി ഡിജിറ്റൽ സംവിധാനങ്ങൾ ഉൾപ്പെടെ പ്രയോജനപ്പെടുത്തി അധ്യാപകർ നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം സ്കൂൾ കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ ക്ലാസ്സുകളുടെ തൽസമയ പിന്തുണ നൽകുന്നതിനു വേണ്ടിയും, ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനായും പ്രാദേശികമായ സമയക്രമം അധ്യാപകർ പുലർത്തിപ്പോരുന്നതിനാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

B4 Admin

Share
Published by
B4 Admin

Recent Posts

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

18 minutes ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

54 minutes ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

2 hours ago

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

8 hours ago