Minister P. Rajeev
പ്രവാസികളുടെ വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ അദാലത്ത് നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ലോകകേരള സഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളിൽ കാലഹരണപ്പെട്ട വ്യവസ്ഥകളും മാറ്റും. ഇതിനായി രൂപീകരിച്ച കമ്മിറ്റി ശുപാർശ സമർപ്പിച്ചിട്ടുണ്ട്. കാലത്തിന് യോജിക്കാത്ത നിയമങ്ങൾ മാറ്റാനാണ് തീരുമാനം.
ലോകകേരള സഭയെ ദുർബലപ്പെടുത്താൻ പുറത്ത് പല പ്രചാര വേലകളും നടക്കുന്നുണ്ട്. എന്നാൽ മുഴുവൻ അംഗങ്ങളും കക്ഷി രാഷ്ട്രീയത്തിനതീതമായി മലയാളി എന്ന വികാരം ഉയർത്തിപ്പിടിച്ച് കേരളത്തിനും ലോകകേരള സഭയ്ക്കും വേണ്ടി നിലകൊണ്ടു. പ്രവാസി സമൂഹത്തിന്റെ നേർപരിഛേദമാണ് ലോകകേരള സഭയിലുള്ളത്. കേരളവും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദുർബലപ്പെടുത്തുന്ന ഒരു നീക്കവും ഉണ്ടാകരുതെന്ന നിർദ്ദേശം ലോക കേരളസഭാ സമ്മേളനത്തിൽ ഉയർന്നു വന്നിരുന്നു.
ദുബായ് എക്സ്പോയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്കൊപ്പം എത്തിയപ്പോൾ ദുബായ് ഭരണാധികാരികളിൽ നിന്ന് ലഭിച്ച സ്വീകരണം വൈകാരികമായിരുന്നു. അത് മലയാളി പ്രവാസ സമൂഹത്തിനുള്ള അംഗീകാരമാണ്. ലോക കേരള സഭയിൽ ഒറ്റ പക്ഷമേ ഉള്ളെന്നും അത് കേരളത്തിന്റെ പക്ഷമാണെന്നും വ്യവസായ മന്ത്രി പറഞ്ഞു.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…