പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന് മാത്രമാണ് ഇന്ത്യൻ സൈനികരുടെ കാര്യത്തിൽ ശ്രദ്ധയുള്ളതെന്ന് ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ ജെപി നദ്ദ . ഉത്തരകാശിയില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സായുധ സേനയിലെ ഉദ്യോഗസ്ഥരുടെ ആശങ്കകളെക്കുറിച്ച് പ്രധാനമന്ത്രി മോദി മാത്രമേ ചിന്തിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉത്തരാഖണ്ഡിലെ മിലിട്ടറി ധാം, ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി എന്നിവ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമാണെന്നും നദ്ദ പറഞ്ഞു. ക്ഷേത്രങ്ങളിൽ പോയി പ്രാർഥിക്കുന്നതിന്‍റെ ഗുണം രാഹുൽ ഗാന്ധിയെ പഠിപ്പിച്ചത് ബിജെപിയാണെന്ന് ജെ.പി നദ്ദ പറഞ്ഞു . കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഹരിദ്വാറിലെ ഹർ കി പൈരിയിൽ ദർശനം നടത്തുകയും പ്രാർഥിക്കുകയും ചെയ്‌തതിനെ പരിഹസിച്ചാണ് പ്രസ്‌താവന. ഗംഗോത്രിയോ യമുനോത്രിയോ ഉത്തർപ്രദേശോ ഉത്തരാഖണ്ഡോ ആകട്ടെ, വികസനം ബിജെപി സ്ഥാനാർഥികളാൽ മാത്രമേ സാധ്യമാകൂവെന്ന് ആത്മവിശ്വാസത്തോടെ ഉറപ്പുനൽകാമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…