Thursday, May 2, 2024
spot_img

ബിജെപിയുടെ അമരക്കാരന് ജന്മദിനാശംസകൾ; അറുപത്തിയൊന്നിന്റെ നിറവിൽ ജെപി നദ്ദ

ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് (JP Nadda Birthday) അറുപത്തിയൊന്നാം ജന്മദിനം. ബിജെപിയുടെ അമരക്കാരന് ജന്മദിനാശംസകൾ നേർന്ന് ദേശീയ നേതാക്കളുൾപ്പെടെ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുൾപ്പെടെ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നു.

j p nadda,kerala

1960 ഡിസംബർ 2 ന് ബീഹാറിലെ പട്‌നയിൽ നരേൻ ലാൽ നദ്ദയുടെയും കൃഷ്ണ നദ്ദയുടെയും മകനായി ജനിച്ചു. പട്‌നയിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലാണ് വിദ്യാഭ്യാസം. അതിനുശേഷം ബി.എ. പട്‌ന കോളേജ്, പട്‌ന യൂണിവേഴ്‌സിറ്റി, ഷിംലയിലെ ഹിമാചൽ പ്രദേശ് സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി. കരസ്ഥമാക്കി. 1991 ഡിസംബർ 11 ന് മല്ലിക നദ്ദയെ വിവാഹം കഴിച്ചു, അദ്ദേഹത്തിന് രണ്ട് ആൺമക്കളാണുള്ളത്.

രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെയാണ് പൊതുജീവിതത്തിലെ തുടക്കം. പട്ന സെൻറ് സേവ്യഴേസ് കോളേജ് പഠനശേഷം ഹിമാചൽ സർവകലാശാലയിൽ നിയമബിരുദ പഠനത്തിന് ചേർന്നപ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. അടിയന്തരാവസ്ഥക്കാലത്ത് സമര രംഗത്തിറങ്ങിയ നദ്ദ പിന്നീട് എ.ബി.വി.പിയുടേയും യുവമോർച്ച യുടേയും നേതൃസ്ഥാനത്ത് എത്തി.

1993-ൽ ഹിമാചൽ നിയമസഭാംഗമായതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായി. തുടർന്ന് 1998-2003, 2007-2012 നിയമസഭകളിലും അംഗമായി. പ്രേം കുമാർ ധൂമൽ മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2010-ൽ ബി.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ നദ്ദ 2012-ൽ ഹിമാചൽ പ്രദേശിൽ നിന്ന് ആദ്യമായി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2014-ലെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 2018-ൽ രണ്ടാം തവണയും രാജ്യസഭാംഗമായ നദ്ദ 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ പ്രവർത്തന ചുമതല നദ്ദക്കായിരുന്നു. പ്രതിപക്ഷ മഹാസഖ്യത്തെ തകർത്ത് ബി.ജെ.പിക്ക് യു.പി യിൽ 2014 ആവർത്തിക്കാനായത് നദ്ദയുടെ സംഘാടക മികവാണെന്ന് പാർട്ടി വിലയിരുത്തി. 2019-ൽ ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ ആഭ്യന്തര വകുപ്പ് മന്ത്രിയായതിനെ തുടർന്ന് പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻറായി നദ്ദയെ നിയമിച്ചു. 2020 ജനുവരിയിൽ അമിത് ഷായുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ബി.ജെ.പിയുടെ പുതിയ ദേശീയ പ്രസിഡൻറായി ജെ.പി. നദ്ദ സ്ഥാനമേറ്റു.

Related Articles

Latest Articles