Operated before passenger arrival; People protesting
തിരുവനതപുരം ; യാത്രക്കാരെത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്നെ വിമാനം പോയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയവര്‍ പ്രതിഷേധം രേഖപ്പെടുത്തി.രാവിലെ 10.10ന് പുറപ്പെടേണ്ടതായിരുന്നു വിമാനം .പുലര്‍ച്ചെ നാല് മണിക്ക് സര്‍വീസ് നടത്തിയെന്നാണ് ആളുകളുടെ പരാതി .തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വഴി ഖത്തറിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് നേരത്തെ പുറപ്പെട്ടത്.
രാവിലെ 10. 10ന് പുറപ്പെടുമെന്നായിരുന്നു വിമാനം. റിപ്പോര്‍ട്ടിങ് സമയമായ ഏഴ് മണിക്ക് മുമ്പ് തന്നെ യാത്രക്കാര്‍ എത്തിയിരുന്നു. എന്നാല്‍ പുലര്‍ച്ചെ നാലരയ്‌ക്ക് തന്നെ വിമാനം പുറപ്പെട്ടുവെന്നാണ് യാത്രക്കാര്‍ക്ക് അറിയാന്‍ കഴിഞ്ഞത്.
വിമാനം പുറപ്പെടുന്ന സമയം സംബന്ധിച്ച് മറ്റ് മുന്നറിയിപ്പുകള്‍ ഒന്നും തന്നെ ഇതുവരെ വന്നിരുന്നില്ല എന്നാണ് യാത്രക്കാരുടെ പ്രതികരണം. ഇത് സംബന്ധിച്ച് വിമാനക്കമ്പനി അധികൃതരുടെ വിശദീകരണമെത്തിയിട്ടില്ല.
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…