Operation Overload; Vigilance took action against overloaded vehicles; 240 vehicles were seized and a fine of Rs. 70 lakh was levied!
തിരുവനന്തപുരം:അമിതഭാരം കയറ്റുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുത്ത് വിജിലൻസ്.അമിതഭാരം കയറ്റിയ 240 വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ പാസ്സില്ലാത്ത 104 വാഹനങ്ങൾക്കെതിരെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നടപടിയെടുത്തു.ജി.എസ്.റ്റി വെട്ടിപ്പ് നടത്തിയ 46 വാഹനങ്ങളും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. 70 ലക്ഷത്തോളം രൂപയാണ് പിഴയായി നിയമലംഘകരിൽ നിന്ന് ഈടാക്കിയത്. അമിതഭാരം കയറ്റിപോകുന്ന ട്രക്കുകൾ, ലോറികൾ, ടിപ്പറുകൾ എന്നിവയിൽ വ്യാപക പരിശോധന നടത്താൻ ഉദ്ദേശിച്ചാണ് വിജിലൻസ് പുതിയ ദൗത്യവുമായെത്തുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി വാഹനങ്ങളാണ് ദിവസേന സംസ്ഥാനത്തേക്ക് എത്തുന്നത്. ഇവയിൽ ഭൂരിഭാഗവും ക്വാറി ഉത്പന്നങ്ങൾ കയറ്റി എത്തുന്നവയാണ്.
കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങളിൽ പലതും ജി എസ് ടിയോ ജിയോളജി പാസുകളോ മറ്റു രേഖകളോ ഇല്ലാതെയാണ് അമിതഭാരവുമായി കേരളത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്തിനകത്തുള്ള ക്വാറികളിൽ നിന്നും ഇത്തരത്തിൽ അമിതഭാരം കയറ്റി പോകുന്നുമുണ്ടെന്നാണ് വിവരം. ഇതിലൂടെ കോടി കണക്കിന് രൂപയുടെ നികുതി പണമാണ് സർക്കാരിൽ നിന്നും ഇവർ വെട്ടിക്കുന്നത്.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…