കൊല്ലം: ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ ലോഡ് ചെയ്ത സംഭവത്തില്‍ നാലു പേരുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. കൊല്ലം കുണ്ടറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന്റെ മൊബൈൽഫോൺ ഉൾപ്പടെ കുണ്ടറ സ്റ്റേഷൻ പരിധിയിൽ 4 പേരുടെ ഫോണാണ് പോലീസ് പിടിച്ചെടുത്തത്.
കുട്ടികളുടെ അശ്ലീല ചിത്രം ഡൗൺലോഡ് ചെയ്തു കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്തുന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായാണ് പൊലീസ് നാലു പേരുടെ ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തത്. കോൺഗ്രസ് നേതാവിന്റെ വസതിയിലെ ലാന്റ് ലൈൻ ഇന്റർനെറ്റ് ഐപി അഡ്രസ്സിൽ നിന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെട്ട വെബ്സൈറ്റിൽ കയറിയതായി പൊലീസ് ഹൈടെക് സെൽ കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുണ്ടറ പൊലീസ് പരിശോധന നടത്തി മൊബൈൽ ഫോൺ പിടിച്ചെടുത്തത്.
ഫോണ്‍ ഉപയോഗിച്ചവര്‍ തന്നെയാണോ, അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്സൈറ്റില്‍ കയറിയതെന്ന് പരിശോധനയില്‍ വ്യക്തമാകുമെന്ന് പൊലീസ് പറയുന്നു. വൈഫൈ പാസ് വേഡ് അറിയാവുന്ന ആർക്കു വേണമെങ്കിലും ഇതെ നിരോധിത സൈറ്റിൽ പ്രവേശിക്കാനാകുമെന്നും പൊലീസ് വ്യക്തമാക്കി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…