Kerala

ക്യാമറ പദ്ധതിയിൽ ഗുരുതരമായ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ; നടന്നത് 100 കോടി രൂപയുടെ അഴിമതിയെന്ന് ആരോപണം

കൊച്ചി : സംസ്ഥാനത്തിലെ നിരത്തുകളിലുടനീളം സ്ഥാപിച്ച റോഡ് ക്യാമറ പദ്ധതിയിൽ ഗുരുതരമായ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പദ്ധതിയിൽ 100 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബു കൺസോർഷ്യം യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം ഉണ്ടായാൽ തെളിവുകൾ നൽകാൻ സന്നദ്ധനാണെന്നും സതീശന്‍ പറഞ്ഞു. ആകെ 50 കോടിയിൽ താഴെ മാത്രം ചെലവു വരുന്ന പദ്ധതിയാണ് വമ്പൻ ചെലവിൽ നടപ്പാക്കിയതെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സതീശൻ ആരോപിച്ചു.

‘‘കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ക്യാമറകളും അനുബന്ധ സാധനങ്ങളും വൻ വിലയ്ക്കാണു വാങ്ങിയത്. പദ്ധതിയുടെ ഭാഗമായ എസ്ആർഐടിക്ക് ലഭിച്ചത് 6 ശതമാനം കമ്മിഷനാണ്. 57 കോടിക്ക് പദ്ധതി നടപ്പാക്കാമെന്ന് ട്രോയ്‌സ് കമ്പനി അറിയിച്ചിരുന്നു. 45 കോടിയുടെ സാധനങ്ങൾക്ക് 157 കോടിയുടെ പ്രപ്പോസൽ നൽകി. ക്യാമറ പദ്ധതിയിൽ വിചിത്രമായ തട്ടിപ്പാണ് നടന്നത്. തട്ടിപ്പിനെപ്പറ്റി അൽഹിന്ദ് കമ്പനി വളരെ നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു. 2021 ഒക്ടോബർ 23നാണ് വ്യവസായ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചത്. പി.രാജീവ് വ്യവസായ മന്ത്രി ആയിരിക്കുമ്പോഴാണ് അൽഹിന്ദ് റിപ്പോർട്ട് നൽകിയത്. പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്നും അൽഹിന്ദ് വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബു കൺസോർഷ്യം യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. യോഗത്തില്‍ കൂടുതല്‍ സമയം സംസാരിച്ചത് പ്രകാശ് ബാബുവാണ്. ഇത് സ്വപ്‌ന പദ്ധതിയാണെന്നു പറഞ്ഞു. എസ്‍ആർഐടിയും കെൽട്രോണും തമ്മിലുണ്ടാക്കിയ കരാറിൽ ഈ കൺസോർഷ്യവുമുണ്ട്. എന്നാൽ ഗുരുതരമായ ആരോപണം ഉന്നയിച്ച് കൺസോർഷ്യത്തിലെ ഒരു കമ്പനി പിന്മാറി. പണം മുടക്കിയ കമ്പനികൾ പ്രകാശ് ബാബുവിനോടു പണം തിരിച്ചു ചോദിച്ചോ? പദ്ധതി വൻ തട്ടിപ്പാണെന്ന് മന്ത്രി രാജീവിനും വ്യവസായ സെക്രട്ടറിക്കും അറിയാമായിരുന്നു. മന്ത്രി രാജീവ് ഇക്കാര്യത്തിൽ മറുപടി പറയണം. കെ ഫോണിൽ 1531 കോടി രൂപയുടെ കരാർ എസ്ആർഐടി, റെയിൽടെൽ, എൽഎസ് കേബിൾ അടങ്ങുന്ന ഭേൽ കൺസോർഷ്യം നേടിയെടുത്തിന് ശേഷം എംഎസ്പി കരാർ കാർട്ടലിലൂടെ എസ്ആർഐടി നേടിയെടുത്തിരുന്നു. ഈ പദ്ധതിയിലെ എല്ലാ കരാറുകളും വളഞ്ഞ വഴിയിലൂടെ നേടിയെടുക്കാനാണ് എസ്ആർഐടി ശ്രമിക്കുന്നത്. സർക്കാർ പദ്ധതിയെ ഒരു എസ്ആർഐടി പദ്ധതിയാക്കി മാറ്റിയിരിക്കുകയാണ്. എസ്ആർഐടിക്ക് കരാർ ലഭിച്ചാൽ അത് പോകുന്നത് പ്രസാഡിയോക്കാണ്. കെ ഫോൺ ഐഎസ്പി (ഇന്റർനെറ്റ് സർവീസ് പ്രൈവൈഡർ) ഹാർഡ്‌വെയർ സോഫ്ട്‍വെയർ ലഭ്യമാക്കാൻ 2023 ജനുവരിയിൽ കെഫോൺ ടെൻഡർ ക്ഷണിച്ചു. എസ്ആർഐടി എംഎസ്പി കരാറിൽ പങ്കെടുക്കുന്നത് കൊണ്ട് തന്നെ അവർക്ക് പകരമായി കൺസോർഷ്യത്തിലെ മറ്റൊരു പാർട്ണറായ റെയിൽടെൽ ഇതിൽ പങ്കെടുത്തു. ഐഎസ്പി ടെൻഡർ കഴിഞ്ഞാണ് എംഎസ്പി ടെൻഡർ വിളിച്ചത്. എന്നാൽ ഐഎസ്പി ടെൻഡർ നൽകുന്നതിന് മുൻപുതന്നെ എസ്ആർഐടിക്ക്‌ എംഎസ്പി ടെൻഡർ നൽകി. റെയിൽടെലിനു കരാർ ലഭിച്ചാലും റെയിൽടെൽ സ്ഥാപനമായ റെയിൽവെയറിന്റെ കേരളത്തിലെ എംഎസ്പിയായ എസ്ആർഐടിക്ക് തന്നെയാണ് ഈ കരാർ ജോലികൾ സ്വാഭാവികമായും ലഭിക്കുക. റോഡ് ക്യാമറയിൽ കാർട്ടൽ ഉണ്ടാക്കാൻ സഹായിച്ച അക്ഷര കമ്പനി ഈ കരാറിലും പങ്കെടുത്തു. സാങ്കേതിക മികവിന്റെ അടിസ്ഥാനത്തിൽ കരാറിൽ എൽ1 ആയി തിരെഞ്ഞെടുത്തത് തിരുവനന്തപുരത്തെ സിറ്റ്‌സ എന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയെയാണ്. ഈ ടെൻഡറിൽ പങ്കെടുത്ത മറ്റു കമ്പനികളായ റെയിൽടെലും അക്ഷരയും ഈ ടെൻഡർ റദ്ദാക്കണം എന്ന് അഭ്യർഥിച്ച് കെ ഫോണിന് കത്തു നൽകി.

സ്റ്റാർട്ടപ്പ് കമ്പനിക്ക് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നൽകിയ ഇളവ് ഈ കരാറിൽ അനുവദിക്കാൻ പാടില്ല എന്ന ആവശ്യമാണ് അവർ ഉന്നയിച്ചത്. കെ ഫോൺ പദ്ധതിയുടെ ഒരു കരാറും എസ്ആർഐടി, റെയിൽടെൽ ഒഴികെ മറ്റാർക്കും ലഭിക്കാൻ പാടില്ല എന്ന ദുരൂഹ ലക്ഷ്യമാണ് ടെൻഡർ പൂർത്തിയായ ശേഷവും റദ്ദാക്കിയതിനു പിന്നിൽ എന്നുവേണം അനുമാനിക്കാൻ. ഒരു പദ്ധതിയുടെ എല്ലാ കരാറുകളും പ്രധാന കരാർ ലഭിച്ച ഒരേ കൺസോർഷ്യത്തിലെ അംഗങ്ങൾ വീതിച്ചെടുക്കുന്നതു പദ്ധതിയെ മൊത്തം വിഴുങ്ങാൻ വേണ്ടിയാണ് എന്ന് വ്യക്തമാണ്. ഡേറ്റ അടക്കം ലഭ്യമാക്കാൻ സാധിക്കുന്ന ഈ ഐഎസ്പി കരാറിൽ ഇന്റർനെറ്റ് സേവനദാതാവായ റെയിൽടെൽ ഭാഗമാകുന്നത് യഥാർഥത്തിൽ കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ് ആണ്. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും എന്ന് പറയുന്ന സർക്കാർ, ഈ കരാറിൽ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ഇളവുകൾ നൽകിയ ശേഷമാണു ടെൻഡർ ക്യാൻസൽ ചെയ്തത്. എല്ലാ വ്യവസ്ഥകളും ലംഘിച്ചുകൊണ്ട് ക്യാമറ കരാർ നേടിയെടുത്ത എസ്ആർഐടി എന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ എന്തുകൊണ്ട് സർക്കാർ തയാറാകുന്നില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്’’– സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

Anandhu Ajitha

Recent Posts

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

11 mins ago

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

36 mins ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

10 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

10 hours ago