Kerala

“ആരാന്റെ മക്കളെ റോഡിലിട്ട് ചവിട്ടിക്കൂട്ടുമ്പോൾ അതുകണ്ട് ആസ്വദിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുന്ന ക്രിമിനൽ മനസ്സുള്ള സാഡിസ്റ്റാണ് മുഖ്യമന്ത്രി! നടക്കുന്നത് കേരളത്തിലെ കമ്മ്യൂണിസത്തെ കേരളത്തിന്റെ മണ്ണിൽ കുഴിച്ചുമൂടാനുള്ള അവസാനയാത്ര” – മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും കരിങ്കൊടി കാട്ടുന്ന കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷനേതാവിന്റെ രൂക്ഷ വിമർശനം. ആരാന്റെ മക്കളെ റോഡിലിട്ട് ചവിട്ടിക്കൂട്ടുമ്പോൾ അതുകണ്ട് ആസ്വദിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുന്ന ക്രിമിനൽ മനസ്സുള്ള സാഡിസ്റ്റാണ് മുഖ്യമന്ത്രിയെന്ന് തുറന്നടിച്ച പ്രതിപക്ഷനേതാവ് മുഖ്യമന്ത്രി മരുന്നു കഴിക്കാൻ മറന്നോ എന്നും പരിഹസിച്ചു.

‘പ്രതിപക്ഷനേതാവിന്റെ സമനിലതെറ്റിയെന്ന് നാട്ടുകാരുടെ ചെലവിൽ സ്റ്റേജ് കെട്ടി എട്ടാമത്തെ പ്രാവശ്യമാണ് മുഖ്യമന്ത്രി പറയുന്നത്. വീട്ടുകാർ അടുത്തില്ലാത്ത സമയമായതുകൊണ്ട് മരുന്ന് എടുത്തുകൊടുക്കാൻ കൂടെയുള്ള മന്ത്രിമാർ സഹായിക്കണം. ആരാന്റെ മക്കളെ റോഡിലിട്ട് ചവിട്ടിക്കൂട്ടുമ്പോൾ അതുകണ്ട് ആസ്വദിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുന്ന ക്രിമിനൽ മനസ്സുള്ള സാഡിസ്റ്റാണ് കേരളത്തിലെ മുഖ്യമന്ത്രി. മര്യാദയുടെ അതിർവരമ്പുകൾ ലംഘിച്ചുകൊണ്ടാണ് ജനങ്ങളുടെ നെഞ്ചത്തുകൂടിയുള്ള ഈ തേരോട്ടം. മഹാരാജാവാണെന്നാണ് മുഖ്യമന്ത്രിയുടെ ധാരണ. മരുന്ന് എടുത്തുകൊടുക്കാൻ മറക്കണ്ട. ഏതോ മരുന്ന് കഴിക്കാൻ വിട്ടുപോകുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ തോന്നിവാസം പറയുന്നത്

നവകേരള സദസ്സിൽ ആരെല്ലാം അപമാനിക്കപ്പെട്ടു എന്നുള്ള, മൂടിവെച്ച കഥകളൊക്കെ പുറത്തുവരുന്നുണ്ട്. എല്ലാം കഴിഞ്ഞു വരുമ്പോൾ ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ ആരും കൂടെയുണ്ടാകില്ല. കേരളത്തിലെ കമ്മ്യൂണിസത്തെ കേരളത്തിന്റെ മണ്ണിൽ കുഴിച്ചുമൂടാനുള്ള അവസാനയാത്ര.

മുഖ്യമന്ത്രി മഹാരാജാവാണ്. കരിങ്കൊടി കാണിക്കാൻ പാടില്ല. എന്നാലോ, ഗവർണറെ കരിങ്കൊടി കാണിക്കാൻ കൂടെയുള്ള ആളുകളെ വിടും. ഒന്ന് മാതൃകാപ്രവർത്തനവും മറ്റേത് ജീവൻ രക്ഷാപ്രവർത്തനവും എന്നാണ് പറയുന്നത്. ഗവർണറുടെ കാറ് തല്ലിപ്പൊളിക്കുന്നതാണ് മാതൃകാപ്രവർത്തനം. ഡിജിപിയെ വിളിച്ച് വിരട്ടിയപ്പോൾ പേടിച്ച് കേസെടുത്തത് ആരാണ്? മാതൃകാപ്രവർത്തനം നടത്തിയ എസ്എഫ്ഐക്കാർ എന്തിനാണ് ജാമ്യമില്ലാക്കേസിൽ ജയിലിൽ കിടക്കുന്നത്. കേരളംകണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എല്ലാവരേയും പേടിയാണ്” – വി ഡി സതീശൻ പറഞ്ഞു.

B4 Admin

Share
Published by
B4 Admin

Recent Posts

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി ദേവി അനുഗ്രഹിക്കട്ടെ. ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…

7 hours ago

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

7 hours ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

7 hours ago