Kerala

സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷാവസ്ഥ ; പ്രതിഷേധത്തിനിടെ നാടകീയ സംഭവങ്ങൾ, എംഎൽഎ ബോധംകെട്ട് വീണു

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷം.സ്പീക്കറുടെ ഓഫീസിന് മുന്നിൽ യുഡിഎഫ് എംഎൽഎമാർ സത്യാഗ്രഹം ആരംഭിച്ചു. സ്പീക്കർ നീതി പാലിക്കുകയെന്ന ബാനറുമായാണ് പ്രതിപക്ഷം പ്രതിഷേധവുമായെത്തിയത്.സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.അതിനിടെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ സ്ഥലത്തെത്തി ഇവരെ നീക്കാൻ ശ്രമിച്ചു.ബലപ്രയോഗത്തിനിടയിലാണ് യുഡിഎഫ് എംഎൽഎ സനീഷ് കുമാർ ജോസഫ് ബോധം കെട്ട് വീണത്. ഇദ്ദേഹത്തെ ഉടൻ തന്നെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി ആശുപത്രിയിലെത്തിച്ചു.

ഡോക്ടർമാർ സനീഷ് കുമാറിനെ പരിശോധിക്കുകയാണ്.അതേസമയം എംഎൽഎയെ വാച്ച് ആന്റ് വാർഡ് കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു.സ്പീക്കർക്ക് എതിരെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. പിണറായിയുടെ വാല്യക്കാരനാകുന്നുവെന്ന് സ്പീക്കറെ പ്രതിപക്ഷം വിമർശിച്ചു. സ്ത്രീ സുരക്ഷ സംബന്ധിച്ച് ഉമതോമസിന്റെ അടിയന്തിര പ്രമേയം ചർച്ചക്കെടുക്കാത്തതാണ് പ്രതിഷേധങ്ങൾക്കുള്ള പ്രധാന കാരണം.

B4 Admin

Recent Posts

565 പുതിയ ശാഖകളും 22 ലക്ഷം കുടുംബങ്ങളും: ശതാബ്ദി ജനസമ്പർക്ക വിജയം ദില്ലിയിൽ അവതരിപ്പിച്ച് സംഘം

രാഷ്ട്ര വന്ദനം മഹാസംഗമത്തോടനുബന്ധിച്ച് ശതാബ്ദി വർഷത്തിൽ സംഘടിപ്പിച്ച വിപുലമായ ജനസമ്പർക്ക പ്രവർത്തനങ്ങളുടെയും സംഘടനാ വളർച്ചയുടെയും കണക്കുകൾ ദില്ലിയിൽ അവതരിപ്പിച്ചു. അഞ്ഞൂറ്റി…

1 hour ago

ശതാബ്ദിയുടെ നിറവിൽ ഭാരതത്തിന്റെ കരുത്തുറ്റ മുന്നേറ്റം: ‘രാഷ്ട്ര വന്ദനം’ സംഗമത്തിന് ദില്ലിയിൽ ഗംഭീര തുടക്കം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറു വർഷം നീണ്ട നിസ്വാർത്ഥ സേവനത്തിനും സാംസ്കാരിക നവോത്ഥാനത്തിനും പൊൻതൂവലായി 'രാഷ്ട്ര വന്ദനം' മഹാസംഗമം തലസ്ഥാന…

2 hours ago

ലഹരിമുക്ത ഭാരതത്തിനായി കൈകോർക്കാം: ‘സഞ്ചാർ സാഥി’ ആപ്പിന്റെ നേട്ടങ്ങളും പങ്കുവെച്ച് പ്രധാനമന്ത്രിയുടെ 140-ാം മൻ കി ബാത്ത്!

ലഹരിമുക്ത ഭാരതം കെട്ടിപ്പടുക്കാൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന ശക്തമായ ആഹ്വാനവും, സൈബർ സുരക്ഷയും ഡിജിറ്റൽ സാങ്കേതികവിദ്യയും ജനങ്ങളിലേക്ക് എത്തിക്കുന്ന 'സഞ്ചാർ…

2 hours ago

റാഞ്ചിയിൽ പുതിയ വീടൊരുക്കാൻ എം.എസ്. ധോണി: സാംബോ ഹില്ലിൽ രണ്ട് ഏക്കറോളം സ്ഥലത്ത് നിർമ്മാണം!

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണി ജന്മനാടായ റാഞ്ചിയിൽ പുതിയ വീട് നിർമ്മിക്കാനുള്ള ഒരുക്കങ്ങളിലെന്ന് റിപ്പോർട്ടുകൾ. നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ…

6 hours ago

എയർ ഇന്ത്യയിൽ വൻ അഴിച്ചുപണി: 30,000 ജീവനക്കാരുടെ ഘടന പുനഃപരിശോധിക്കുന്നു!

വ്യോമയാന മേഖലയിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ചെലവുകൾ നിയന്ത്രിക്കാനുമായി വൻ മാറ്റങ്ങൾക്കൊരുങ്ങി എയർ ഇന്ത്യ. ഏകദേശം 30,000 ജീവനക്കാരുള്ള സ്ഥാപനത്തിന്റെ…

7 hours ago

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അമിത് ഷായുടെ ആശംസ: അധർമ്മത്തെ നശിപ്പിക്കുന്ന മുരുകന്റെ വിജയവേലിന് സ്തുതിയർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചതിനെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭഗവാൻ മുരുകന്റെ വിജയവേൽ…

17 hours ago