കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കണ്ണില്‍ ഗ്ലിസറിന്‍ ഒഴിച്ചാണ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ ഡോക്ടര്‍ വന്ദനയുടെ വീട്ടില്‍ വന്നു കരഞ്ഞത്. ഇതാണ് കഴുതക്കണ്ണീരെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കേസിനെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന പരസ്യമായി നടത്തിയിട്ട്, വന്ദനയുടെ അച്ഛന്റെയും അമ്മയുടേയും മുന്നില്‍ വന്നു കരഞ്ഞു കാണിച്ചിട്ട് കാര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
അതേസമയം മന്ത്രി വീണാജോര്‍ജിനെ അധിക്ഷേപിച്ച് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രംഗത്തു വന്നു.ഡോ. വന്ദനയെ ഇല്ലാതാക്കിയത് സര്‍ക്കാരാണെന്നും നാട്ടകം സുരേഷ് ആരോപിച്ചു. ഡിസിസിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിയാലിരുന്നു നാട്ടകം സുരേഷിന്റെ പരാമർശം.ഡോ. വന്ദനദാസിന്റെ കൊലപാതകം പൊലീസ് സേനയ്ക്ക് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയാണ്. ജീവനക്കാര്‍ക്ക് ഒരു സംരക്ഷണവും കിട്ടിയില്ല.വാതില്‍ അടച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചവരുടെ കൂട്ടത്തിലായിരുന്നു പൊലീസെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ഈ വിഷയത്തിലും മൗനം തുടരുന്നു. എന്തു വന്നാലും മിണ്ടാതിരിക്കല്‍ മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടിയാണ്. എന്താണ് മുഖ്യമന്ത്രി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്നും വിഡി സതീശന്‍ ചോദിച്ചു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…