Kerala

മഴ ഭീക്ഷണിയാക്കുന്നു? സംസ്ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രതാ നിർദേശവുമായികേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച മധ്യ, വടക്കൻ ജില്ലകളിൽ പരക്കെ മഴയാണ്. നാളെയും മറ്റന്നാളും എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലളിൽ യെലോ അലർട്ടുണ്ട്.

മധ്യപ്രദേശിന് മുകളിലും തെക്കൻ ഒഡീഷയ്ക്കും മുകളിലുമായി രണ്ടു ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തിങ്കളാഴ്ചയോടെ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇതു ന്യുനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്ത് മൂന്നര മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽനിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.

anaswara baburaj

Recent Posts

പുതിയ അദ്ധ്യയന വർഷത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന കുരുന്നുകൾക്ക് സഹായ ഹസ്തവുമായി ദീപം ഫൗണ്ടേഷൻ ; കാരയ്ക്കാട് ഗവ.എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു

പുതിയ അദ്ധ്യയന വർഷത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന കുരുന്നുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ദീപം ഫൗണ്ടേഷൻ. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ഗ്രാമപഞ്ചായത്തിലെ…

2 hours ago

ഭാരതം ഇനി കാണാൻ പോകുന്നത് മോദിയുടെ പുതിയ മാജിക്! |OTTAPRADAKSHINAM

കോൺഗ്രസിനെ കണക്കിന് കളിയാക്കി മോദിയുടെ പ്രസംഗം! #primeministernarendramodi #bjp #speech #congress

3 hours ago

കങ്കണയെ സുരക്ഷാ ജീവനക്കാരി തല്ലിയ ചിത്രം കൊണ്ട് കോൺഗ്രസ് ഹാൻഡിലുകളുടെ പരിഹാസം!!

രാജീവ് ഗാന്ധി ശ്രീലങ്കയിൽ ചെന്ന് തല്ലുകൊള്ളുന്ന വീഡിയോ പോസ്റ്റ്‌ ചെയ്ത് ബിജെപി ഹാൻഡിലുകൾ #kanganaranaut #bjp #rajivgandhi #congress

3 hours ago

പ്രവചന സിംഹങ്ങൾക്ക് സുരേഷ് ഗോപി കൊടുത്തത് മുട്ടൻ പണി

ബിജെപിയെയും സുരേഷ് ഗോപിയേയും വിലകുറച്ചു കണ്ട മാധ്യമ പ്രവർത്തകരെ വെറുതെ വിടാതെ സോഷ്യൽ മീഡിയ #sureshgopi #thrissur #bjp #socialmedia

4 hours ago

ധീര ബലിദാനികൾക്ക് വിജയം സമർപ്പിക്കുന്നു! ഇടത് വലത് കോട്ടകൾ തകർക്കുമെന്ന് മോദി |EDIT OR REAL|

കാശ്മീരിനെക്കാൾ പ്രതികൂല സാഹചര്യങ്ങളിൽ നേടിയ വിജയത്തിൽ മോദിക്കും ആവേശം |MODI| #kashmir #modi #bjp #nda #congress #communist

4 hours ago

പുഴക്കരയിൽ നിൽക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞു !കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു

കണ്ണൂർ മയ്യിലിൽ ബന്ധുക്കളായ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. മയ്യിൽ ഇരുവാപ്പുഴ ചീരാച്ചേരിയിലാണ് ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്.…

4 hours ago