മദ്രാസ് ഹൈക്കോടതി
ചെന്നൈ: സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റാൻ ഉത്തരവിട്ടതിന് പിന്നാലെ 14-കാരി കോടതിയുടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി. ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. മദ്രാസ് ഹൈക്കോടതിയിലാണ് വിചിത്ര സംഭവം അരാഗേറിയത്
കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നീലാങ്കരൈ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ശേഷം പിതാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചു. കുട്ടിയുടെ അച്ഛനും അമ്മയും വിവാഹമോചനം നേടിയിരുന്നു.
അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പെണ്‍കുട്ടി മുത്തശ്ശിയുടെ വീട്ടില്‍ പോയി താമസിക്കുകയായിരുന്നുവെന്നാണ് കോടതിക്ക് വിവരം ലഭിച്ചു. കോടതി പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയിരുന്നു.
ബെഞ്ച് കുട്ടിയുമായി സംസാരിച്ചപ്പോള്‍, ആന്‍ഡമാനില്‍ അമ്മയോടൊപ്പം താമസിക്കാനാണ് തനിക്ക് ആഗ്രഹമെന്നായിരുന്നു പെൺകുട്ടിയുടെ നിലപാട്. അച്ഛനും അമ്മയും വിവാഹമോചിതരാണെന്നും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും കോടതിയെ അറിയിച്ചിരുന്നു. പ്രത്യേക കൗണ്‍സിലറുടെ രഹസ്യ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ആന്‍ഡമാനില്‍ സുരക്ഷിതമായി താമസിക്കാന്‍ അനുകൂലമായ സാഹചര്യമായിരിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. അച്ഛനൊപ്പം പോകാന്‍ പെൺകുട്ടിക്ക് താല്‍പ്പര്യമില്ലാത്തതിനാല്‍, സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിൽ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. പിന്നാലെയായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം .
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi) സമ്പ്രദായമാണ്. അക്കങ്ങളെ അക്ഷരങ്ങളാക്കി മാറ്റി ശ്ലോകങ്ങളിലൂടെയും വാക്കുകളിലൂടെയും…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ…