ജോക്കറായി അഭിനയിച്ച വോക്വിന്‍ ഫീനിക്‌സ് മികച്ച നടനുള്ള ഓസ്‌ക്കര്‍ സ്വന്തമാക്കി. റെനീ സെല്‍വെഗറാണ് മികച്ച നടി.
‘ഞാന്‍ പലരോടും മോശമായി പെരുമാറിയിട്ടുണ്ട്. എനിക്ക് രണ്ടാം തവണ അവസരം നല്‍കിയ എല്ലാവരോടും നന്ദി. അങ്ങനെയാണ് സമൂഹം മുന്നോട്ട് പോകേണ്ടത്. നാം പരസ്പരം വിജ്ഞാനം പങ്കുവയ്ക്കണം, പരസ്പരം സഹകരിച്ചും സഹായിച്ചും മുന്നോട്ട് പോകണം.’-വോക്വിന്‍ ഓസ്‌കാര്‍ വേദിയില്‍ പറഞ്ഞു.
ലിംഗ സമത്വത്തെ കുറിച്ചും ലോകത്ത് നിലനില്‍ക്കുന്ന വര്‍ണ വിവേചനങ്ങളെ കുറിച്ചും ആധിപത്യങ്ങളെ കുറിച്ചും വികാരാധീതനായി സംസാരിച്ചു.
മികച്ച നടിയായി റെനീ സെല്‍വെഗറെ തിരഞ്ഞെടുത്തു. തന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കുമാണ് റെനീ സെല്‍വെഗര്‍ പുരസ്‌ക്കാരം സമര്‍പ്പിച്ചത്. ലോകത്തെ കുടിയേറ്റക്കാര്‍ക്കും റെനീ തന്റെ പുരസ്‌കാരം സമര്‍പ്പിച്ചു.
ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ഇന്ത്യന്‍ സമയം 6.30 ഓടെയാണ് പുരസ്‌ക്കാര പ്രഖ്യാപനം ആരംഭിച്ചത്. ഇക്കുറി ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ കിട്ടിയത് ജോക്കറിനാണ്. 11 നോമിനേഷനുകളാണ് ജോക്കറിന് ലഭിച്ചത്. ദ ഐറിഷ് മാന്‍, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്നിവയ്ക്ക് പത്ത് നോമിനേഷനുകള്‍ വീതം ലഭിച്ചു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…