ഉപേന്ദ്രനായിക്ക്
കോട്ടയത്ത് കഞ്ചാവ് കേസില്‍ പിടിയിലായ അന്യസംസ്ഥാന തൊഴിലാളിയായ പ്രതി ജയിലില്‍ കുഴഞ്ഞുവീണുമരിച്ചു. കോട്ടയം ചെല്ലിയൊഴുക്കത്ത് നിന്ന് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി ഉപേന്ദ്രനായിക്കാണ് (35 ) മരിച്ചത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടില്‍ നിന്നും ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും കൂട്ടാളി സന്തോഷ്കുമാര്‍ നായികിനെയും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഈസ്റ്റ് പോലീസും അറസ്റ്റ് ചെയ്യുന്നത്.ഇയാളെ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലിലാണ് ഇയാൾ കുഴഞ്ഞ് വീണത്. ഉടൻ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതിയുടെ മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ചാലയിലെ രണ്ടുകോടിയുടെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം. ബിസിനസ് വൈരാഗ്യവും വിശ്വാസവഞ്ചനയും ഒത്തുചേർന്ന കവർച്ചയുടെ ചുരുളഴിച്ചത് പൊലീസിന്റെ അതിവിദഗ്ധമായ…
സഹകരണ മേഖലയ്ക്ക് പുതിയ ഉണർവേകി മഹാരാഷ്ട്രയിലെ പൂനെയിൽ രണ്ട് സുപ്രധാന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ.…
ഭാരതീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരനായ യുവവിപ്ലവകാരികളിലൊരാളായ കർത്താർ സിംഗ് സരാഭയുടെ രക്തസാക്ഷിത്വ ദിനമാണ് നവംബർ 16. വെറും 19 വയസ്സുള്ളപ്പോൾ…
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…