Kerala

മനുഷ്യരുടെ നന്മയ്‌ക്കായി ജീവിതം അർപ്പിച്ച് സേവിക്കുന്ന സംഘപ്രവർത്തകരെ വിശുദ്ധരെന്നാണ് വിളിക്കേണ്ടത് ! ആർഎസ്എസിന്റെ വിജയദശമി പഥസഞ്ചലനം പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് ഔസേപ്പച്ചന്‍

തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ആര്‍എസ്എസിന്റെ ജന്മദിന ആഘോഷ പരിപാടികളില്‍ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചന്‍. രാഷ്‌ട്രീയ സ്വയം സേവക് സംഘം തൃശിവപേരൂർ മഹാനഗരത്തിന്റെ പഥസഞ്ചലനം വടക്കും നാഥ ക്ഷേത്ര മൈതാനിയിൽ സമാപിച്ചതിന് പിന്നാലെ നടന്ന പൊതു സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുത്തത്. സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതും അദ്ദേഹമായിരുന്നു. മനുഷ്യരുടെ നന്മയ്‌ക്കായി ജീവിതം അർപ്പിച്ച് സേവിക്കുന്ന സംഘപ്രവർത്തകരെ വിശുദ്ധരെന്നാണ് വിളിക്കേണ്ടതെന്ന് അദ്ദേഹം വേദിയിൽ പറഞ്ഞു.

നാട് നന്നാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന, വ്യക്തിപരമായ സ്വാർത്ഥതയ്‌ക്ക് ഇടം നൽകാതെ സമൂഹത്തെ സേവിക്കുന്ന സംഘത്തിന് പ്രണാമം അർപ്പിക്കുന്നു. ഈ വിജയദശമി നാളിൽ, 100-ാം വാർഷികത്തിന്റെ പടിവാതിൽക്കലിൽ എത്തിനിൽക്കുന്ന ഈ വേളയിൽ ആർഎസ്എസിന്റെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചതിന് നന്ദി.. സംഗീതം ഒഴികെ മറ്റൊരു കാര്യങ്ങളും പൊതുവെ ശ്രദ്ധിക്കാത്ത വ്യക്തിയാണ് ഞാൻ.. സം​ഗീതമെന്ന കടലിൽ നിന്ന് ഒരു തുള്ളിയെടുക്കാൻ ഒരായുസ് മതിയാകാതെ വരും. ആ ഓട്ടത്തിൽ മറ്റൊന്നും ശ്രദ്ധിക്കാറില്ല. അപ്പോഴാണ് ഗോപാലകൃഷ്ണൻ സർ നേരിട്ട് വന്ന് വിളിച്ചത്. സംഘത്തെക്കുറിച്ച് പരിചയപ്പെടുത്തി നൽകി ചടങ്ങിലേക്ക് ക്ഷണിച്ചത്.

മനുഷ്യരുടെ നന്മക്കായി മാത്രം, ഒരു നാട് നന്നാക്കാൻ വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന, വ്യക്തിപരമായ സ്വാർത്ഥതയ്‌ക്ക് ഇടം നൽകാതെ സേവനമനുഷ്ഠിക്കുന്ന ഈ സംഘത്തിന് പ്രണാമം. ജീവിതം പോലും അർപ്പിച്ച് പ്രവർത്തിക്കുന്നവരാണ് സംഘത്തിലുള്ളത്. ലൗകികമായ എല്ലാ സുഖങ്ങളും സൗകര്യങ്ങളും ഉപേക്ഷിച്ച്, വിവാഹ ജീവിതം പോലും പലരും വേണ്ടെന്ന് വച്ച്, മനുഷ്യരുടെ നന്മയ്‌ക്ക് പ്രവർത്തിക്കുന്നവരാണ് സംഘ പ്രവർത്തകർ. അവർക്ക് പ്രണാമം. ഇവരെ വിശുദ്ധൻമാർ എന്നാണ് വിളിക്കേണ്ടത്. ഈ പരിപാടിയിൽ പങ്കെടുക്കാനുള്ള അർഹത പോലും എനിക്കുണ്ടെന്ന് തോന്നുന്നില്ല.

ഈ ലോകം മുഴുവൻ നന്നാക്കാൻ കഴിയില്ല.. ആദ്യം സ്വയം നന്നാവുക, കുടുംബം നന്നാക്കുക, നാട് നന്നാക്കുക.. ആ ഉദ്യമത്തിനായി ജീവിതം അർപ്പിച്ചവരാണ് സംഘപ്രവർത്തകർ. ഭാരതത്തിലെ എല്ലാവരുടെയും നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവർ.

ഔസേപ്പച്ചൻ എന്താ ഇവിടെ.. എന്ന് ചിലർ കരുതിയിട്ടുണ്ടാകും. സംഘമെന്നത് സങ്കുചിതമായി ചിന്തിക്കുന്നവരല്ല, വിശാലമായി ചിന്തിക്കുന്നവരാണ്. അതുകൊണ്ടാണ് ഇന്ന് ഞാനിവിടെ നിൽക്കുന്നത്.”. – ഔസേപ്പച്ചൻ പറഞ്ഞു.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം !!! ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കിരയാക്കി! ‘ലാസ്റ്റ് വാണിങ്’ പോസ്റ്റർ പതിപ്പിച്ചു; ഹിന്ദുക്കൾ സംഘടിച്ചാൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇനിയും ആക്രമിക്കപ്പെടുമെന്നും ഭീഷണി

ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…

1 hour ago

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടം ; ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്രം ബന്ധം വഷളാകുന്നു

ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…

1 hour ago

തുർക്കിയുടെ വിമാനങ്ങൾ ഇനി ഇന്ത്യൻ ആകാശം കാണില്ല !ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് ഡിജിസിഎ

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…

4 hours ago

ഭാവനയല്ല ഇത് ..ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

4 hours ago

കേരളത്തിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; പുറത്ത് പോയത് 24 ലക്ഷംപേർ ;ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…

4 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ?

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

4 hours ago