ദുബായ്: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിചെക്ക് കേസില്‍ കോടതിക്ക് പുറത്തെ ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ വഴിമുട്ടി. ആറ് കോടി നല്‍കി ഒത്തുതീര്‍പ്പിനില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു.
നാട്ടിലേക്ക് പോകാന്‍ വൈകിയാലും കുഴപ്പമില്ല, ആറുകോടി കൊടുത്തു കേസ് ഒത്തു തീര്‍പ്പാക്കുന്ന പ്രശ്നമില്ലെന്നും തുഷാര്‍ വ്യക്തമാക്കി. ആറ്ലക്ഷത്തി എഴുപത്തി അയ്യായിരം ദിര്‍ഹത്തിനാണ് നാസിലിന്‍റെ കമ്പനിക്ക് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ചത്. ജോലിയില്‍ വരുത്തിയ വീഴ്ച തനിക്കും സാമ്പത്തിക നഷ്ടമുണ്ടാക്കി, അതുകൊണ്ടുതന്നെ കേസിനെ നിയമ പരമായി കോടതിയിൽ നേരിടാനാണ് തീരുമാനമെന്നും തുഷാര്‍ വെള്ളാപള്ളി വിശദീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ തുഷാറിന്‍റെയും നാസിലിന്‍റെയും ബിസിനസ് സുഹൃത്തുക്കൾ തമ്മിൽ ദുബായിയിലും ഷാർജയിലും ചർച്ചകൾ നടത്തിയിരുന്നു. ആറ് കോടി രൂപ കിട്ടിയാലേ കേസ് പിൻവലിക്കൂ എന്ന മുന്‍ നിലപാടില്‍ നാസില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. നാസിലിന്‍റെ കയ്യിലുള്ള ചെക്കിൽ സ്‌പോൺസറുടെ ഒപ്പ് ഇല്ല.
ഗുണഭോക്താവ് സ്വയം തീയതി എഴുതി ചേർക്കുന്നത് നിയമ വിരുദ്ധമാണ്. ഈ രണ്ടു ഘടകങ്ങൾ തനിക്ക് അനുകൂലമാകുമെന്ന നിയമോപദേശമാണ് തുഷാറിന് ലഭിച്ചിരിക്കുന്നത്. പരമാവധി മൂന്ന് കോടി രൂപ വരെ കൊടുക്കാം എന്ന തന്‍റെ മുൻ ഒത്തുതീർപ്പ് വ്യവസ്ഥ സ്വീകാര്യമാണെന്ന് നാസിൽ അറിയിച്ചാൽ മാത്രമേ ഇനി കോടതിക്ക് പുറത്തു ചർച്ചയുള്ളൂ എന്നാണ് തുഷാറിന്‍റെ ഇപ്പോഴത്തെ നിലപാട്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…