തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിലേക്കും കേരളത്തിൽ നിന്നുമായി 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. കേരളത്തിൽ നിന്നുള്ള അഭ്യർത്ഥനകൾ അതിവേഗം പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും നേതൃത്വത്തിൽ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്ക് വലിയ ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.
ഓണക്കാലത്ത് കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലെത്തി ആഘോഷിക്കുകയെന്നത് ഓരോ മലയാളിയുടെയും ഏറ്റവും വലിയ ആഗ്രഹമാണ്. അധിക സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതിലൂടെ യാത്രാക്ക്ലേശം കുറയുകയും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. സാധാരണക്കാരുടെ ആവശ്യങ്ങളും വികാരങ്ങളും മനസ്സിലാക്കി അതിനനുസരിച്ച് സമയോചിതമായി ഇടപെടുന്ന ജനകീയ ഭരണത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുതലിന്റെയും, പ്രതിബദ്ധതയുടെയും തെളിവാണ് ഈ നടപടി. ഈ ഓണത്തിന് മലയാളിയാത്രക്കാർക്ക് നാട്ടിലെത്തി , ഓണം കൂടുതൽ സന്തോഷകരമാക്കാൻ ഇടയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും കേരളത്തിലെ ജനങ്ങളുടെ പേരിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…