Overspeeding!: An out-of-control concrete mixer fell on top of a private bus; 14 people were injured
കൈപ്പട്ടുർ: അമിതവേഗതയിൽ വന്ന കോൺക്രീറ്റ് മിക്സർ നിയന്ത്രണം വിട്ട് സ്വകാര്യ ബസിന് മുകളിലേക്ക് മറിഞ്ഞു.അപകടത്തിൽ 14 പേർക്ക് പരിക്ക്.കോൺക്രീറ്റ് മിക്സർ വാഹനത്തിന്റെ ഡ്രൈവർ, ബസിൽ യാത്ര ചെയ്തിരുന്ന വയോധിക എന്നിവർക്ക് തലയ്ക്ക് പരിക്കുണ്ട്. ബാക്കിയുള്ളവർക്ക് നിസാര പരിക്കാണുള്ളത്.
രാവിലെ 10.15 ന് കൈപ്പട്ടൂർ ഗവ. വി.എച്ച്.എസ്.എസ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം നടന്നത്. പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് പോയ യൂണിയൻ ബസിന് മുകളിലേക്ക് അടൂർ ഭാഗത്ത് നിന്നും വന്ന മിക്സർ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വാഹനത്തിന് അമിതവേഗമായിരുന്നുവെന്ന് വ്യക്തമാണ്. മുന്നിൽ വലതു ഭാഗത്തെ ടയർ തെന്നിയാണ് ബസിന് മുകളിലേക്ക് മിക്സർ വാഹനം മറിഞ്ഞത്. വാഹനം വന്ന് പതിച്ചതിന്റെ ആഘാതത്തിൽ ബസ് ഒരു വശത്തേക്ക് മറിഞ്ഞു.
ഓടിക്കുടിയ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് പരുക്കേറ്റവരെ ആംബുലൻസിലും ഓട്ടോറിക്ഷകളിലുമൊക്കെയായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട-അടൂർ റൂട്ടിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. ബസിന്റെ ഡീസൽ ടാങ്കിന് ചോർച്ചയുണ്ടായിരുന്നത് ഫയർ ഫോഴ്സ് നിയന്ത്രിച്ചു.
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…