വൈറസില്‍ നിന്ന് വാക്സിനിലേക്ക്; കോവിഡ് വാക്‌സിന് അനുമതി; ആദ്യഘട്ട വിതരണം ഉടൻ

ദില്ലി: രാജ്യത്ത് കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് ഇപ്പോൾ നല്‍കിയിരിക്കുന്നത്. ഓക്സ്ഫഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്ബനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്‌, പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീല്‍ഡിനും ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ് അടിയന്തര ഉപയോഗ അനുമതി. നിയന്ത്രിതമായ രീതിയിലാകും വാക്സിന്‍ വിതരണം ചെയ്യുക.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ എന്നിവയ്ക്ക് അനുമതി നല്‍കാന്‍ വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു. വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചതോടെ ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്‌സിന്‍ വിതരണം തുടങ്ങുമെന്നാണ് വിവരം. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്തും പുറത്തും നടത്തിയ ക്ലിനിക്കല്‍ ട്രയലുകളുടെ വിവരങ്ങള്‍ ഡിജിസിഐയ്ക്ക് സമര്‍പ്പിച്ചിരുന്നു. ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ അത് വിശദമായി പഠിച്ചശേഷമാണ് ഉപയോഗത്തിന് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റം കൊവിഷീല്‍ഡ് വാക്‌സിന് 70.42 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി ഡിജിസിഐ വ്യക്തമാക്കി. ഈ വാക്‌സിനുകള്‍ 2 മുതല്‍ 3 വരെ ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. കൊവിഷീല്‍ഡ് ഡോസിന് 250 രൂപ, കൊവാക്‌സിന് 350 രൂപ എന്നിങ്ങനെയാണ് വാക്‌സിനുകളുടെ വില.


അടിയന്തരഘട്ടങ്ങളില്‍ പൂര്‍ണ പരീക്ഷണങ്ങള്‍ നടത്തിയില്ലെങ്കിലും ചില വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗ അനുമതി നല്‍കാന്‍ കഴിയുന്ന പുതിയ ഡ്രഗ്‌സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് നിയമം (2019) ഉപയോഗിച്ചാണ് ഈ രണ്ട് വാക്‌സിനുകള്‍ക്കും നിലവില്‍ അടിയന്തരഉപയോഗ അനുമതി നല്‍കിയിരിക്കുന്നത്. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഉറച്ച നാഴികകല്ലാണിതെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. എല്ലാം മുന്നണി പോരാളികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

B4 Admin

Recent Posts

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

1 hour ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

3 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

3 hours ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

6 hours ago

കേരളപ്പിറവി ​ദിനത്തിൽ ഭാഷയും സംസ്കാരവും വികസനനേട്ടങ്ങളും: ആശംസകളുമായി ഗവർണർ ഓംപ്രകാശ് മാഥൂർ

നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…

6 hours ago

ചേർത്തലയിൽ സ്കൂളിൽ കൃപാസനം വിതരണം: രക്ഷിതാക്കളുടെ പ്രതിഷേധം ശക്തം

ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…

8 hours ago