ജഗ്ദീപ് ധന്ഖര്, പി . പരമേശ്വർജി
തിരുവനന്തപുരം : നാലാമത് പി പരമേശ്വർജി സ്മാരക പ്രഭാഷണം വരുന്ന ഞായറാഴ്ച (മാർച്ച് 2 ) ഉപരാഷ്ട്രപതി ജഗ്ദീപ് ധന്ഖര്, കവടിയാര് ഉദയ പാലസ് കണ്വെന്ഷന് സെന്ററില് രാവിലെ 11ന് നിര്വഹിക്കും. ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന പരിപാടിയില് ‘ജനാധിപത്യം, ജനസംഖ്യ, വികസനം, ഭാരതത്തിന്റെ ഭാവി’ എന്ന വിഷയത്തിലാണ് പ്രഭാഷണം.
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരിക്കേ 2020 ഫെബ്രുവരി ഒന്പതിനാണ് പി പരമേശ്വര്ജി അന്തരിച്ചത്. ആറു പതിറ്റാണ്ടായി കേരള സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഭാരതീയ ദര്ശനങ്ങളില് പഠനങ്ങള് നടത്തിയതോടൊപ്പം ചരിത്രത്തിലും കമ്യൂണിസം പോലുള്ള പ്രത്യയ ശാസ്ത്രങ്ങളിലും പാണ്ഡിത്യം നേടിയിരുന്നു. വാഗ്മി, എഴുത്തുകാരന്, കവി എന്നീ നിലകളില് പ്രശസ്തനായിരുന്ന അദ്ദേഹത്തിന്റെ സ്മരണാര്ത്ഥമാണ് ഭാരതീയ വിചാര കേന്ദ്രം പി. പരമേശ്വർജി സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നത്. 2022 ലാരംഭിച്ച പരമേശ്വർജി സ്മാരക വാർഷിക പ്രഭാഷണ പരമ്പരയിൽ ഇതിന് മുമ്പ് അന്നത്തെ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു (2022), ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ (2023) വിദേശകാര്യ മന്ത്രി എസ്സ് ജയശങ്കർ (2024) എന്നിവരാണ് പങ്കെടുത്തിട്ടുള്ളത്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…