പ്രിയങ്കയെപ്പറ്റി പോസ്റ്റിട്ടു…. പത്മജ വേണുഗോപാൽ “എയറിൽ” | Padmaja Venugopal
കോൺഗ്രസ്സിന് ഇത് കലികാലമാണ്. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടിയാണ് പാർട്ടി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന ഉത്തർ പ്രദേശിൽ കോൺഗ്രസിന് ഇത്തവണ വലിയ പ്രതീക്ഷകളുണ്ട്. ആ പ്രതീക്ഷകളെല്ലാം നെഹ്റു കുടുംബത്തിലെ ഇളമുറക്കാരി, ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകൾ പ്രിയങ്ക ഗാന്ധിയിലാണ്.
യുപിയിൽ കോൺഗ്രസിന് ഉണർവേകാൻ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റ് വനിതകൾക്ക് നൽകുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു. വിപ്ലവകരമായ ഒരു മാറ്റത്തിന് നേതൃത്വം നൽകുകയാണ് പ്രിയങ്ക ഗാന്ധി എന്നാണ് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. എന്നാൽ കമന്റ് ബോക്സിൽ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും എതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
പത്മജ വേണുഗോപാലിന്റെ കുറിപ്പ് ഇങ്ങനെ:
”വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് 40% വനിതാ സ്ഥാനാർത്ഥികളെ അണിനിരത്തി വിപ്ലവകരമായ ഒരു മാറ്റത്തിന് നേതൃത്വം നൽകുകയാണ് പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു വനിതയെ ഇന്ത്യൻ പ്രധാനമന്ത്രി ആക്കിയതും, ഒരു ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ പ്രസിഡന്റായി ഒരു വനിതയെ നിയമിച്ചതും കോൺഗ്രസ്സ് മാത്രമാണ്. ഇതു പോലെയുള്ള ചരിത്ര തീരുമാനങ്ങളെടുത്ത കോൺഗ്രസ്സിന് 40% സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കാനും സാധിക്കും”’.
മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE
കല്പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി…
അന്താരാഷ്ട്ര അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെടുത്ത് അന്വേഷണ സംഘം. കേസിൽ ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റിലായ രാംപ്രസാദിന് എട്ട് സംസ്ഥാനങ്ങളിൽ…
ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണ കക്ഷിയായ ബിജെപി മിന്നുന്ന വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത്…
ഈ വാക്ക് ഒന്ന് കുറിച്ചിട്ടോ ...മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് എഎപി നേതാവ് |aap| |exit poll|
മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL