Thursday, April 25, 2024
spot_img

യോഗിയെ പേടിച്ച് യുപിയിൽ പ്രിയങ്ക ചെയ്തത് കണ്ട് ഞെട്ടിത്തരിച്ച് കോൺഗ്രസ്!!!

യോഗിയെ പേടിച്ച് യുപിയിൽ പ്രിയങ്ക ചെയ്തത് കണ്ട് ഞെട്ടിത്തരിച്ച് കോൺഗ്രസ്!!! | Priyanka Gandhi Vadra

ഇത്തവണത്തെ യുപി തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത് ബ്രാഹ്മണ വിഭാഗമാണ്. ബിഎസ്പിയും എസ്പിയും ബ്രാഹ്മണ വിഭാഗത്തിനായി പ്രത്യേകം പരിപാടികള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് ബ്രാഹ്മണ സഭ അടക്കമുള്ളവ പ്ലാന്‍ ചെയ്യുന്നുണ്ട്. അജയ് കുമാര്‍ ലല്ലുവിനെ പാര്‍ട്ടിയുടെ തലപ്പത്ത് നിര്‍ത്തി കൊണ്ട് മുന്നോക്ക വിഭാഗം വോട്ടിനായി കോണ്‍ഗ്രസിന് ശ്രമിക്കാനാവില്ല. എന്തുകൊണ്ട് കോണ്‍ഗ്രസ് മുന്നോക്ക വോട്ടിന് ശ്രമിക്കുന്നു എന്നതും പ്രധാനപ്പെട്ടതാണ്. ലല്ലുവിന്റെ പ്രവര്‍ത്തനത്തില്‍ പ്രിയങ്കയ്‌ക്കോ മറ്റ് നേതാക്കള്‍ക്കോ യാതൊരു അതൃപ്തിയുമില്ല. എന്നാല്‍ കോണ്‍ഗ്രസ് ഒബിസി വോട്ടുബാങ്ക് പ്രതീക്ഷിച്ച ചെയ്ത കാര്യങ്ങളൊന്നും ഫലിച്ചിട്ടില്ല. ഇവര്‍ ബിജെപിയും സമാജ് വാദി പാര്‍ട്ടിക്കുമൊപ്പമാണ്. ഈ സ്‌പേസിലേക്ക് കോണ്‍ഗ്രസിന് കടന്നുകയറാനേ സാധിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ ഒബിസി വിഭാഗത്തെ പ്രതീക്ഷിച്ചിരുന്നാല്‍ അതോടെ പാര്‍ട്ടി യുപിയില്‍ വട്ടപൂജ്യമാകുമെന്നാണ് വിലയിരുത്തല്‍.ബ്രാഹ്മണ വിഭാഗത്തെ കൂടെ നിര്‍ത്താന്‍ അതേ വിഭാഗത്തില്‍ നിന്നൊരാളെ അധ്യക്ഷനാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന് പ്രിയങ്ക പച്ചക്കൊടി വീശിയിരിക്കുകയാണ്. പ്രമോദ് തിവാരി, രാജേഷ് മിശ്ര, ആചാര്യ പ്രമോദ് കൃഷ്ണം എന്നിങ്ങനെ വിരലില്‍ എണ്ണാവുന്ന നേതാക്കള്‍ മാത്രമാണ് ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസിലുള്ളത്.

ആചാര്യ പ്രമോദ് നേരത്തെ ലഖ്‌നൗവില്‍ രാജ്‌നാഥ് സിംഗിനെതിരെ മത്സരിച്ചിരുന്നു. അദ്ദേഹത്തിനാണ് ഇപ്പോള്‍ ഏറ്റവുമധികം സാധ്യത. യോഗി ആദിത്യനാഥിനെ പോലെ സന്ന്യാസിയാണ് അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പോപ്പുലറുമാണ് അദ്ദേഹം. ഇങ്ങനൊരു നേതാവിനെയാണ് കോണ്‍ഗ്രസ് ആവശ്യമുള്ളതും. അതേസമയം ബാക്കിയുള്ള രണ്ട് പേര്‍ സംസ്ഥാന രാഷ്ട്രീയത്തിലെ തന്നെ അതിശക്തരാണ്. പ്രമോദ് തിവാരി സ്വന്തം സീറ്റായ രാംപൂര്‍ ഖാസില്‍ നിന്ന് ഇതുവരെ പരാജയപ്പെട്ടിട്ടില്ല. രാജേഷ് മിശ്രയാണെങ്കില്‍ വാരണാസിയില്‍ നിന്നുള്ള എംപിയായിരുന്നു. മുരളി മനോഹര്‍ ജോഷിയെ പരാജയപ്പെടുത്തിയ ചരിത്രമുണ്ട് മിശ്രയ്ക്ക്. യുപിയില്‍ ഏറ്റവുമധികം ബ്രാഹ്മണ മുഖ്യമന്ത്രിമാരുണ്ടായത് കോണ്‍ഗ്രസിന്റെ കാലത്താണെന്ന പ്രചാരണമാണ് പ്രിയങ്ക നടത്തുന്നത്. അത് നേതാക്കളെല്ലാം ഏറ്റുപിടിച്ചിട്ടുണ്ട്.

Related Articles

Latest Articles