ദില്ലി: ഇന്ത്യ ആക്രമണം കടുപ്പിച്ചപ്പോൾ പാകിസ്ഥാൻ കരസേനാ മേധാവി സ്വകാര്യ വിമാനത്തിൽ നാടുവിട്ടതായി സൂചന. ഇന്ത്യ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതോടെയാണ് പാക് പട്ടാളമേധാവി വിദേശരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിക്കാനായി വിദേശത്തേക്ക് പോയത്. പാകിസ്ഥാനിൽ നിന്ന് ഒരു സ്വകാര്യ വിമാനം പുറത്തേക്ക് പോയിരുന്നതായി ഫ്ലൈറ്റ് റഡാറിൽ കണ്ടെത്തിയിരുന്നു. ചൈന സൗദി അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് അസിം മുനീർ പോയത്. വ്യോമ പ്രതിരോധം തകർന്നതോടെ ഇന്ത്യയുടെ മാരക പ്രഹരം ഉടൻ ഉണ്ടാകുമെന്ന് കണക്കുകൂട്ടിയ പാകിസ്ഥാൻ വിദേശ സഹായം തേടുകയായിരുന്നു എന്ന് ഇതോടെ വ്യക്തമാക്കുകയാണ്. വടിനിർത്താലിനായുള്ള ഇടപെടലും മറ്റ് സഹായങ്ങളും പാകിസ്ഥാൻ ആവശ്യപ്പെട്ടു.
അതേസമയം വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ പകലിൽ അതിർത്തി പ്രദേശങ്ങൾ ശാന്തം. ജനജീവിതം സാധാരണ നിലയിലേക്കെന്നാണ് സൂചന. എന്നാലും നിരീക്ഷണവും ജാഗ്രതയും തുടരും. ജമ്മുവിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്കെത്തി. അതേസമയം രാജസ്ഥാനിലും അമൃത്സറിലും കനത്ത നിരീക്ഷണം തുടരുകയാണ്. പ്രദേശത്ത് റെഡ് അലർട്ട് തുടരും. ജൈസാൽമീരിൽ ആറിടങ്ങളിൽ സ്ഫോടനം നടന്നതായി വാർത്തയുണ്ട്. ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുത് എന്നാണ് നിർദ്ദേശം.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ പാക് ഡി ജി എം ഒ ഫോണിൽ വിളിച്ച് ഇന്ത്യയോട് വെടിനിർത്തൽ സന്നദ്ധത അറിയിക്കുകയായിരുന്നു. ഭാവിയിലെ ഏതൊരു ഭീകരാക്രമണവും യുദ്ധപ്രഖ്യാപനമായി കണക്കാക്കും എന്ന നിബന്ധനയോടെയാണ് ഇന്ത്യ വെടിനിർത്തലിന് തയ്യാറായത്. തുടർന്ന് വൈകുന്നേരം അഞ്ചു മണിയോടെ വെടിനിർത്തൽ നിലവിൽ വന്നതായി ഇരു രാജ്യങ്ങളും അംഗീകരിച്ചെങ്കിലും വെടിനിർത്തൽ ലംഘിച്ച് രാത്രിയോടെ പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇന്ത്യൻ സൈന്യം ഇന്ന് രാവിലെ
11 മണിക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…