ഇസ്ലാമാബാദ്: ജമ്മു കാശ്മീര്‍ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിലേക്ക് സർവീസ് നടത്തുന്ന സംഝോത എക്സ് പ്രസ് പാക്കിസ്ഥാൻ റദ്ദാക്കിയതായാണ് പുതിയ വിവരം. പാക് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
അതേസമയം, പാക് നടപടിയെ തുടർന്ന് നൂറിലധികം യാത്രക്കാർ അതിർത്തിയിലെ അവസാന സ്റ്റേഷനായ അട്ടാരിയിൽ കുടങ്ങിയതായും റിപ്പോർട്ടുണ്ട്. ഫെബ്രുവരി 26-ന് ഇന്ത്യ ബാലക്കോട്ടിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ചതിനു പിന്നാലെയും പാക്കിസ്ഥാൻ സംഝോത എക്സ്പ്രസ് ട്രെയിൻ റദ്ദാക്കിയിരുന്നു.
ബുധനാഴ്ച പാക്കിസ്ഥാൻ തങ്ങളുടെ വ്യോമ കോറിഡോറും അടച്ചിരുന്നു. ഇതോടെ ഇന്ത്യയിലേക്കു വരികയും പോകുകയും ചെയ്യുന്ന വിമാനങ്ങൾ 12 മിനിറ്റ് അധികം പറക്കേണ്ടിവരും. പാക്കിസ്ഥാൻ ആകാശത്തിലൂടെ അന്‍പതിനടുത്ത് ഇന്ത്യൻ വിമാനങ്ങൾ പറക്കുന്നുണ്ട്. യുഎസ്, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഇത്.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…