Sunday, June 2, 2024
spot_img

സം​ഝോ​ത എ​ക്സ് പ്ര​സ് പാ​ക്കി​സ്ഥാ​ൻ റ​ദ്ദാ​ക്കി

ഇ​സ്‌​ലാ​മാ​ബാ​ദ്: ജ​മ്മു കാശ്മീര്‍ വി​ഭ​ജ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്നു. ഇ​ന്ത്യ​യി​ൽ​നി​ന്നും പാ​ക്കി​സ്ഥാ​നി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സം​ഝോ​ത എ​ക്സ് പ്രസ് പാ​ക്കി​സ്ഥാ​ൻ റ​ദ്ദാ​ക്കി​യ​താ​യാ​ണ് പു​തി​യ വി​വ​രം. പാ​ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

അ​തേ​സ​മ​യം, പാ​ക് ന​ട​പ​ടി​യെ തു​ട​ർ​ന്ന് നൂ​റി​ല​ധി​കം യാ​ത്ര​ക്കാ​ർ അ​തി​ർ​ത്തി​യി​ലെ അ​വ​സാ​ന സ്റ്റേ​ഷ​നാ​യ അ​ട്ടാ​രി​യി​ൽ കു​ട​ങ്ങി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി 26-ന് ​ഇ​ന്ത്യ ബാ​ല​ക്കോ​ട്ടി​ലെ ഭീ​ക​ര​ ക്യാമ്പുകൾ ആ​ക്ര​മി​ച്ച​തി​നു പി​ന്നാ​ലെ​യും പാ​ക്കി​സ്ഥാ​ൻ സം​ഝോ​ത എ​ക്സ്പ്ര​സ് ട്രെ​യി​ൻ റ​ദ്ദാ​ക്കി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച പാ​ക്കി​സ്ഥാ​ൻ ത​ങ്ങ​ളു​ടെ വ്യോ​മ കോ​റി​ഡോ​റും അ​ട​ച്ചി​രു​ന്നു. ഇ​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്കു വ​രി​ക​യും പോ​കു​ക​യും ചെ​യ്യു​ന്ന വി​മാ​ന​ങ്ങ​ൾ 12 മി​നി​റ്റ് അ​ധി​കം പ​റ​ക്കേ​ണ്ടി​വ​രും. പാ​ക്കി​സ്ഥാ​ൻ ആ​കാ​ശ​ത്തി​ലൂ​ടെ അന്പതിനടുത്ത് ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ന്നു​ണ്ട്. യു​എ​സ്, യൂ​റോ​പ്പ്, പ​ശ്ചി​മേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് ഇ​ത്.

Related Articles

Latest Articles