ഇത് നോമ്പ് കാലമാണ്. ലോകത്താകമാനമുള്ള മുസ്ലീങ്ങളുടെ പരിശുദ്ധ മാസമാണിത് ജനങ്ങൾ സമാധാനത്തിലേക്കും സത് ചിന്തയിലേക്കും മടങ്ങുന്ന സമയമാണിത്. ഇസ്ലാമിക രാഷ്ട്രങ്ങളെല്ലാം അന്താരാഷ്‌ട്ര സംഘര്ഷങ്ങളും യുദ്ധങ്ങളുമെല്ലാം നിർത്തിവക്കുന്ന സമയമാണിത് എന്നാൽ ഇന്ത്യയുടെ അയൽ പക്കത്തെ രണ്ട് ഇസ്‌ലാമിക രാഷ്ട്രങ്ങൾ സംഘര്ഷത്തിലാണ്. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നപ്പോൾ ഏറെ സന്തോഷിച്ചിരുന്ന ഒരു രാജ്യമായിരുന്നു പാകിസ്ഥാൻ. പക്ഷെ അധികനാൾ ആ സന്തോഷം നീണ്ടുനിന്നില്ല. താലിബാനുമായി അതിർത്തി തർക്കങ്ങൾ മൂർച്ഛിച്ചു. കഴിഞ്ഞ ദിവസം പാകിസ്ഥാൻ അതിർത്തി കടന്ന് താലിബാൻ പ്രദേശങ്ങളിൽ കനത്ത വ്യോമാക്രമണവും നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 38 പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പുറ ജില്ലയിലെ ഖോസ്റ്റ്, കുനൂര്‍ പ്രവിശ്യകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. മിര്‍പാര്‍, മന്‍ദേഷ്, ഷൈദി, കൈ എന്നീ പ്രദേശങ്ങളിലും ആക്രമണമുണ്ടായി. അതേസമയം ഇതേദിവസം ഗോര്‍ബ്‌സ് ജില്ലയിലെ മസ്‌തേര്‍ബലില്‍ പാകിസ്ഥാന്‍ സൈനികരും താലിബാന്‍ സൈനികരും ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതിർത്തിയിലുടനീളം പല പ്രദേശങ്ങളിലും ഇരു രാജ്യങ്ങളിലെയും സൈനികർ മുഖാമുഖം നിൽക്കുന്നു, വെടിയൊച്ച മുഴങ്ങുന്നു. ആക്രമണം നടന്നതായി അഫ്ഗാനിസ്താനിലെ പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് കാബൂളിലെ പാക് നയതന്ത്ര പ്രതിനിധി മന്‍സൂര്‍ അഹമ്മദ് ഖാനെ താലിബാന്‍ നേതാക്കള്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രദേശങ്ങളിലും താലിബാൻ സൈന്യം നുഴഞ്ഞു കയറുകയും രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്നതാണ് പാകിസ്ഥാന്റെ പരാതി. ഇതാണ് വ്യോമാക്രമണത്തിന് പാകിസ്ഥാനെ പ്രേരിപ്പിച്ചത്. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മേഖലയിലൂടെ തീവ്രവാദസംഘം പാകിസ്താനിലേക്ക് പ്രവേശിച്ച് ആക്രമണം നടത്തിയതായാണ് പാകിസ്താന്‍ പറയുന്നത്. എന്നാൽ പാക് വ്യോമാക്രമണത്തെ താലിബാൻ ശക്തമായി അപലപിക്കുയും ഇത്തരം ആക്രമണങ്ങള്‍ മുന്നറിയിപ്പില്ലാത്ത പ്രത്യാക്രമണങ്ങളിലേക്ക് വഴിയൊരുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പാക് നയതന്ത്ര പ്രതിനിധിയോടാണ് ഈ മുന്നറിയിപ്പ് താലിബാൻ നൽകിയിരിക്കുന്നത്. അഫ്ഗാൻ വികസനത്തിന്റെയും പുരോഗമനത്തിന്റെയും പാതയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് താലിബാൻ അവിടെ നിലവിലെ സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചത്. ലോകം ഭീകരവാദികളായിക്കാണുന്ന പ്രാകൃത വർഗ്ഗമായ താലിബാൻ അധികാരം പിടിച്ചപ്പോൾ അഫ്‌ഗാന്റെ പുനർനിർമ്മാണത്തിനായി ശ്രമിച്ചിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അഫ്ഗാൻ വിടേണ്ടിവന്നു.
അഫ്‌ഗാന് സൈനിക സംരക്ഷണം നൽകി വന്ന അമേരിക്കൻ സൈന്യം അപ്രതീക്ഷിതമായി രാജ്യം വിട്ടതോടെയാണ് വിമതർ അധികാരം പിടിച്ചത്. എന്നാൽ പാകിസ്ഥാൻ വിമതർക്ക് എല്ലാ സഹായവും നൽകിവന്ന രാജ്യമായിരുന്നു. ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയിൽ അഫ്ഗാനെ സഹായിക്കാൻ അംഗരാജ്യങ്ങൾ മുന്നോട്ടുവരണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. ഇന്ത്യയാണ് ഭക്ഷ്യക്ഷാമം നേരിടുന്ന അഫ്‌ഗാനെ സഹായിച്ചത്. ഈ സാഹചര്യത്തിലാണ് ഈ നോമ്പ് കാലത്ത് പോലും മേഖലയിലെ രണ്ട് ഇസ്ലാമിക രാജ്യങ്ങൾ സംഘര്ഷത്തിലാകുകയും വ്യോമാക്രമണത്തിൽ വരെ എത്തി നിൽക്കുന്നതും .
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്‍ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…